KOYILANDY DIARY.COM

The Perfect News Portal

സംസ്ഥാനത്തെങ്ങും കൃഷിയുല്‍പാദനം വര്‍ദ്ധിപ്പിക്കും; മുഖ്യമന്ത്രി

ആറന്‍മുള> കാര്‍ഷിക മേഖലയില്‍ വന്‍ കുതിച്ചുചാട്ടത്തിനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും അതിന്റെ ഭാഗമായി സംസ്ഥാനത്തെങ്ങും കൃഷിയുല്‍പാദനം വര്‍ദ്ധിപ്പിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ആറന്‍മുള പാടശേഖരത്ത് വിത്തെറിഞ്ഞശേഷം നടന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. പരിസ്ഥിതി സംരക്ഷിച്ചുള്ള വികസനമാണ് ആവശ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഭഷ്യധാന്യങ്ങളുടെ ഉല്‍പാദനം വര്‍ദ്ധിപ്പിക്കാന്‍ സാധിക്കണം.തരിശുനിലങ്ങളില്‍ കൃഷി ഇറക്കുമെന്നത് എല്‍ഡിഎഫ് സര്‍ക്കാരിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനമാണ്. അവ പാലിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങികഴിഞ്ഞു. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റ് ഒരു മാസത്തിനകം കൃഷിമന്ത്രി നേരിട്ട് ആറന്‍മുളയിലെത്തി കൃഷിയൊരുക്കല്‍ തുടങ്ങിയിയെന്നും മുഖ്യമന്ത്രി ചൂണ്ടികാട്ടി.

എല്‍ഡിഎഫ് സര്‍ക്കാര്‍ പച്ചക്കറി കൃഷയില്‍കൊണ്ടുവന്ന നടപടികള്‍ ഓണക്കാലത്ത്തന്നെ പ്രകടമായതാണ്. സാധാരണ ഓണക്കാലത്ത് പച്ചക്കറികള്‍ക്ക് വിലകൂടാറുണ്ട്. എന്നാല്‍ ഇത്തവണ നമ്മുടെ നാട്ടില്‍തന്നെ ഉല്‍പാദിപ്പിച്ച പച്ചക്കറികള്‍ വന്‍ തോതില്‍ മാര്‍ക്കറ്റില്‍ എത്തിയതോടെ വില പിടിച്ചു നിര്‍ത്താന്‍ കഴിഞ്ഞു. പച്ചക്കറി കൃഷി കൂടുതല്‍ ഉല്‍പാദിപ്പിക്കുന്നതോടെ അവ സൂക്ഷിക്കുന്നതിനുള്ള ശീതികരണികളും കൂടുതലായി ഒരുക്കും.

പൊതുവെ ഇത്തവണ മഴ കുറഞ്ഞതിനാല്‍ കേരളം കടുത്ത വരള്‍ച്ചയിലേക്കാണ് പോകുന്നത്. അതിന് പരിഹാരമായി മഴവെള്ളം കൂടുതലായി സംഭരിക്കാന്‍ കഴിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *