KOYILANDY DIARY.COM

The Perfect News Portal

സംസ്ഥാനത്തെ ക്യാമ്പസുകൾ എസ്.എഫ്.ഐ കീഴടക്കി

തൃശൂര്‍: ജില്ലയില്‍ കാലിക്കറ്റ് സര്‍വകലാശാലക്കു കീഴിലുള്ള കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്.എഫ്.ഐക്ക് മേധാവിത്തം. തെരഞ്ഞെടുപ്പ് നടന്ന 26 കോളജില്‍ 24ലും കോളജിലും യൂണിയന്‍ ഭരണം എസ്.എഫ്.ഐ. നേടി. 20 കോളജുകളിലും മുഴുവന്‍ ജനറല്‍സീറ്റും എസ്.എഫ്.ഐ. നേടി. ചേലക്കര ഗവ. കോളജ് യൂണിയന്‍ കെ.എസ്.യുവില്‍നിന്ന് ഇക്കുറി എസ്.എഫ്.ഐ പിടിച്ചെടുത്തു. വടക്കാഞ്ചേരി വ്യാസ കോളജില്‍ എസ്.എഫ്.ഐ. സ്ഥാനാര്‍ഥികള്‍ എതിരില്ലാതെയാണ് വിജയിച്ചത്.

തൃശൂര്‍ സെന്റ്‌തോമസില്‍ നേരത്തെ നടന്ന തെരഞ്ഞെടുപ്പില്‍ എസ്.എഫ്.ഐ. വിജയം നേടിയിരുന്നു. 36ല്‍ 31 യു.യു.സിമാരും എസ്.എഫ്.ഐ. നേടി. തൃശൂര്‍ കേരളവര്‍മ, പനമ്ബിള്ളി ഗവ. കോളജ് ചാലക്കുടി, ഗവ. കോളജ് കുട്ടനെല്ലൂര്‍, ചേലക്കര ഐ.എച്ച്‌.ആര്‍.ഡി., ചേലക്കര ആര്‍ട്‌സ് ആന്‍ഡ് സയന്‍സ്, ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളജ്, എസ്.എന്‍. വഴക്കുമ്ബാറ, ഐ.എച്ച്‌.ആര്‍.ഡി. നാട്ടിക, പുല്ലൂറ്റ് കെ.കെ.ടി.എം., ശ്രീ ഗോകുലം ചേര്‍പ്പ് എന്നീ കോളജുകളില്‍ ക്ലാസ് പ്രതിനിധികളടക്കം എല്ലാ സീറ്റിലും വിജയിച്ചു.

എം.ഒ.സി. അക്കിക്കാവ്, പഴഞ്ഞി എം.ഡി., എല്‍ത്തുരുത്ത് സെന്റ് അലോഷ്യസ്, നാട്ടിക എസ്.എന്‍., നാട്ടിക എസ്.എന്‍.ജി.സി, ഇരിങ്ങാലക്കുട ക്രൈസ്റ്റ്, തരണനെല്ലുര്‍ കോളജ് ഇരിങ്ങാലക്കുട, സെന്റ് തെരേസാസ് മാള, സെന്റ് ജോസഫ് പാവറട്ടി, എം.ഇ.എസ്. അസ്മാബി കോളജ് കൊടുങ്ങല്ലൂര്‍ എന്നിവിടങ്ങളിലും എസ്.എഫ്.ഐ. വിജയിച്ചു. മദര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ് പെരുവല്ലുര്‍, നൈപുണ്യ കോളജ് ചാലക്കുടി എന്നിവിടങ്ങളിലും ഭരണം നേടി. ഒല്ലൂര്‍ വൈലോപ്പിള്ളി ഗവ. ആര്‍ട്‌സ് കോളജില്‍ എട്ട് ജനറല്‍ സീറ്റുകളില്‍ എസ്.എഫ്.ഐ. വിജയിച്ചു.

Advertisements

വിജയത്തില്‍ ആഹ്‌ളാദം പ്രകടിപ്പിച്ച്‌ വിദ്യാര്‍ഥികള്‍ വിവിധ കേന്ദ്രങ്ങളില്‍ പ്രകടനം നടത്തി. പ്രളയക്കെടുതി കണക്കിലെടുത്ത് കോളജുകളില്‍ വാദ്യങ്ങളോടെ നടത്താറുള്ള വിജയാഘോഷം മാറ്റിയതായി ജില്ലാ കമ്മിറ്റി അറിയിച്ചു. കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ വിവേകാനന്ദ കോളജ് എ.ബി.വി.പി യും പഴഞ്ഞി എം.ഡി. കോളജ് എസ്.എഫ്.ഐ യും നിലനിര്‍ത്തി. വിവേകാനന്ദ കോളജ് യൂണിയന്‍ ഭാരവാഹികള്‍: ജിഷിന്‍രാജ് (ചെയര്‍മാന്‍), കൃഷ്‌ണേന്ദു (വൈസ് ചെയര്‍മാന്‍), മഹേഷ് (ജന.സെക്രട്ടറി), അഞ്ജു (ജോ. സെക്രട്ടറി), ശരത്ത് (യു.യു.സി), ജിതിന്‍ലാല്‍ (എഡിറ്റര്‍), ജീവ (ഫൈന്‍ ആര്‍ട്‌സ്), മിഥുന്‍ (ജനറല്‍ ക്യാപ്റ്റന്‍).

പഴഞ്ഞി എം.ഡി. കോളജ് യൂണിയന്‍ ഭാരവാഹികള്‍: കെ. ജിഷ (ചെയര്‍പേഴ്‌സണ്‍), സയിലന (വൈസ് ചെയര്‍മാന്‍), വിഷ്ണു നാരായണന്‍ (ജനറല്‍ സെക്രട്ടറി), സരിക (ജോ. സെക്രട്ടറി), അഭിമന്യു, ഷെബീര്‍ സലിം (യു.യു.സി.), കിരണ്‍കുമാര്‍ (ഫൈനാര്‍ട്‌സ് സെക്രട്ടറി), ഷഹാല്‍ (എഡിറ്റര്‍), നീരജ് ഫിന്നി (ജന. ക്യാപ്റ്റന്‍).ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളജില്‍ ചരിത്രമാവര്‍ത്തിച്ച്‌ എസ്.എഫ്.ഐ. യൂണിയന്‍ തെരഞ്ഞെടുപ്പില്‍ മുഴുവന്‍ സീറ്റുകളിലും എസ്.എഫ്.ഐ. സ്ഥാനാര്‍ഥികള്‍ നേടിയത് മിന്നുന്ന വിജയം.

കാലിക്കറ്റ് സര്‍വകലാശാലയ്ക്ക് കീഴിലുള്ള കലാലയങ്ങളിലെ യൂണിയന്‍ ഭാരവാഹി തെരഞ്ഞെടുപ്പിലാണ് ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളജ് ചരിത്രമാവര്‍ത്തിച്ചത്. ജനറല്‍ സീറ്റുകളും അസോസിയേഷന്‍ പ്രതിനിധി സീറ്റുകളുമുള്‍പ്പെടെ മുഴുവന്‍ സീറ്റുകളിലും വ്യക്തമായ ഭൂരിപക്ഷം നേടിക്കൊണ്ടാണ് എസ്.എഫ്.ഐ. സാരഥികള്‍ വിജയം കൈവരിച്ചത്. എ.വി. രാജേഷ് (ചെയര്‍മാന്‍), വിനയ (വൈസ് ചെയര്‍പേഴ്‌സണ്‍), വി.എ. യശ്വന്ത് (ജന. സെക്രട്ടറി), ഇ.ആര്‍. വൈഷ്ണവി (ജോ.സെക്രട്ടറി), എം.യു.അജ്മല്‍, എം.ഹരികൃഷ്ണന്‍ (യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലര്‍മാര്‍), പി.വി. വിനോദ് (മാഗസിന്‍ എഡിറ്റര്‍), എം.വി. നിതിന്‍ (ഫൈന്‍ ആര്‍ട്‌സ് സെക്രട്ടറി), അനന്തു ദാമോദരന്‍ (ജനറല്‍ ക്യാപ്റ്റന്‍).

Share news

Leave a Reply

Your email address will not be published. Required fields are marked *