KOYILANDY DIARY.COM

The Perfect News Portal

സംസ്ഥാന ചലചിത്രപുരസ്കാര സമര്‍പ്പണം സെപ്റ്റംബര്‍ 18ന്

പാലക്കാട്:  സംസ്ഥാന ചലചിത്രപുരസ്കാര സമര്‍പ്പണം സെപ്റ്റംബര്‍ 18ന് സ്റ്റേഡിയം ഗ്രൗണ്ടില്‍ നടക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ പുരസ്കാരങ്ങള്‍ സമ്മാനിക്കും. സംഘാടക സമിതി യോഗം മന്ത്രി എ.കെ.ബാലന്‍ ഉദ്ഘാടനം ചെയ്തു. സിനിമാ മേഖലയില്‍ ഇ ടിക്കറ്റിങ് സമ്ബ്രദായം പ്രാബല്യത്തിലാക്കും. ശ്രദ്ധേയ സിനിമകള്‍ തയാറാക്കുന്ന കലാകാരന്‍മാര്‍ക്കു തിയറ്ററുകള്‍ ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

വൈകിട്ട് 6.30ന് പരിപാടികള്‍ ആരംഭിക്കുമെന്നും വിവിധ മേഖലകളിലായി 48 അവാര്‍ഡുള്‍ വിതരണം ചെയ്യുമെന്നും ചലചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ അറിയിച്ചു. പുരസ്കാര സമര്‍പ്പണത്തിനുശേഷം മൂന്നു മണിക്കൂര്‍ നീളുന്ന സാംസ്കാരിക പരിപാടികള്‍ ഉണ്ടായിരിക്കും. ഹരിഹരന്‍, പി.ജയചന്ദ്രന്‍, രമേശ് നാരായണന്‍ തുടങ്ങിയ നേതൃത്വത്തില്‍ സംഗീത വിരുന്ന് ഒരുക്കും.

മുഖ്യമന്ത്രി പിണറായി വിജയന്‍, മുന്‍ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍, മന്ത്രി എ.കെ.ബാലന്‍ എന്നിവര്‍ മുഖ്യരക്ഷാധികാരികളും ടി.ആര്‍.അജയന്‍ ജനറല്‍ കണ്‍വീനറുമായാണ് സംഘാടക സമിതി രൂപീകരിച്ചിട്ടുള്ളത്. യോഗത്തില്‍ നഗരസഭ ചെയര്‍പഴ്സന്‍ പ്രമീളാ ശശിധരന്‍, ജില്ലാ കലക്ടര്‍ പി.മേരിക്കുട്ടി, സി.കെ.രാജേന്ദ്രന്‍, പി.കെ.സുധാകരന്‍, അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചു എന്നിവര്‍ പ്രസംഗിച്ചു.

Advertisements
Share news