സംസ്ഥാന ആസൂത്രണബോര്‍ഡ് വൈസ് ചെയര്‍മാനായി ഡോ വി കെ രാമചന്ദ്രനെ നിയമിച്ചു

തിരുവനന്തപുരം> സംസ്ഥാന ആസൂത്രണബോര്‍ഡ് വൈസ് ചെയര്‍മാനായി ഡോ വി കെ രാമചന്ദ്രനെ നിയമിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ബാംഗ്ലൂര്‍ സെന്ററിലെ ഇക്കണോമിക് അനാലിസിസ് യൂണിറ്റ് പ്രൊഫസറും വകുപ്പുതലവനുമായി പ്രവര്‍ത്തിച്ചുവരികയായിരുന്നു അദ്ദേഹം.
ഇന്ത്യയിലെ കാര്‍ഷികരംഗം സംബന്ധിച്ച് ഏറെ പഠനങ്ങള്‍ നടത്തിയിട്ടുള്ള അദ്ദേഹം വര്‍ഗ– വര്‍ണ ലിംഗ വിവേചനം മൂലം രാജ്യത്ത് നിലനില്‍ക്കുന്ന ചൂഷണത്തെപ്പറ്റിയും തൊഴില്‍ മേഖലയിലെയും തൊഴിലാളികളുടെയും വിവിധ പ്രശ്നനങ്ങള്‍ സംബന്ധിച്ചു നടത്തിയ പഠനങ്ങളും ശ്രദ്ധേയമാണ്. പ്രശസ്ത സാമൂഹ്യ ശാസ്ത്രജ്ഞ മധുരൈ സ്വാമിനാഥനാണ് ഭാര്യ. ഭരണ പരിഷ്ക്കാര കമ്മീഷന് സംബന്ധിച്ച് മുന്‍പ് നിര്‍ദ്ദേശിച്ചിരുന്ന നിയമഭേദഗതിയ്ക്കായുള്ള കരട് ബില്ലിനും മന്ത്രിസഭായോഗം അംഗീകാരം നല്കി.

