KOYILANDY DIARY.COM

The Perfect News Portal

സംവിധായകന്‍ ജോണ്‍ ശങ്കരമംഗലം അന്തരിച്ചു

കൊച്ചി: പൂനെ ഫിലിം ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ മുന്‍ ഡയറക്‌ടറും ചലച്ചിത്ര സംവിധായകനുമായ ജോണ്‍ ശങ്കരമംഗലം (87) നിര്യാതനായി. പത്തനംതിട്ട ഇരവിപേരൂര്‍ സ്വദേശിയാണ്.

സമാന്തര സിനിമാ മേഖലയില്‍ വേറിട്ട സാന്നിധ്യം ഉറപ്പിച്ച വ്യക്തിത്വമായിരുന്നു ജോണ്‍ ശങ്കരമംഗലം. രജത കമലവും നാലുതവണ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും നേടിയിട്ടുണ്ട്‌. അവളല്‍പ്പം വൈകിപ്പോയി, സമാന്തരം, ജന്മഭൂമി എന്നിവയാണ്‌ ചിത്രങ്ങള്‍.

ചങ്ങനാശ്ശേരി സെന്റ് ബര്‍ക്കുമാന്‍സ് കോളേജിലും മദ്രാസ് ക്രിസ്ത്യന്‍ കോളേജിലും വിദ്യാഭ്യാസം ചെയ്തു. 19-ാം വയസ്സില്‍ ക്രിസ്ത്യന്‍ കോളേജില്‍ ലക്ചറര്‍ ആയി.1962 ല്‍ ജോലി രാജി വെച്ചു പൂനെയിലെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചേര്‍ന്നു തിരക്കഥയെഴുത്തിനും സംവിധാനത്തിനുമുള്ള ഡിപ്ലോമ നേടി. ചങ്ങനാശ്ശേരി മീഡിയ സിറ്റിയുടെ തലവനായിരുന്നു.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!