സംഘപരിവാര്‍ വര്‍ഗീയതയോട് വിടപറഞ്ഞ അശോക് മോച്ചി ചെങ്കൊടിയേന്തി കര്‍ഷക സമരത്തില്‍
ന്യൂഡൽഹി : ഗുജറാത്ത് കലാപത്തില് സംഘപരിവാര് അക്രമത്തിന്റെ പ്രതിരൂപമായി മാറിയ അശോക് മൊച്ചി കർഷകർക്കൊപ്പം സമരഭൂമിയില്. വര്ഗീയ പ്രസ്ഥാനത്തില് നിന്നും കമ്യൂണിസ്റ്റ് നിലപാടിനോട് ഐക്യപ്പെട്ട അശോക് മൊച്ചി നിരവധിയിടങ്ങളില് സംഘപരിവാറിനെതിരായ പ്രതിഷേധങ്ങളില് പങ്കെടുത്തിട്ടുണ്ട്. അഖിലേന്ത്യാ കിസാന് സഭയുടെ ചെങ്കൊടിയേന്തിയാണ് ഇപ്പോള് അശോക് മൊച്ചി കര്ഷക പ്രക്ഷോഭത്തിന്റെ ഭാഗമായിരിക്കുന്നത്.

2019 ലോക്സഭ തെരഞ്ഞെടുപ്പില് വടകര മണ്ഡലത്തിലെ എല്ഡിഎഫ് സ്ഥാനാര്ഥി പി ജയരാജന് വിജയാശംസകളുമായി കുത്തബ്ദീന് അന്സാരിയും അശോക് മോച്ചിയും എത്തിയിരുന്നു. ദലിതനായ തന്നെ വംശഹത്യയുടെ ഭാഗമാക്കിയതുള്പ്പെടെ എല്ലാം പിന്നീട് അശോക് മോച്ചി പരസ്യമായി ഏറ്റ് പറയുകയായിരുന്നു. കലാപത്തിന്റെ ഇരയായ കുത്തബ്ദീന് അന്സാരിയെ പിന്നീട് സംരക്ഷിച്ചത് സിപിഐഎമ്മായിരുന്നു.


