KOYILANDY DIARY.COM

The Perfect News Portal

ഷവർമ കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ കോവൂർ ഒജിൻ ബേക്ക്സ് ഡി വൈ എഫ് ഐ. അടപ്പിച്ചു.

കോഴിക്കോട് > കോവൂരിലെ ഒജിൻ ബേക്ക്സിൽ നിന്നു ഇന്നലെ ഷവർമ കഴിച്ച നിരവധി പേരെ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. ഷവർമ കഴിച്ച മെഡിക്കൽ കോളെജ് സ്വദേശി വിഷ്ണു, മായനാട് സ്വദേശികളായ നിർഷാദും ഭാര്യയും, തൊണ്ടയാട് സ്വദേശി രൻഞ്ചിത്തും ഭാര്യയെയുമാണ് ഇഖ്റ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തിരിക്കുന്നത്. ഇന്നലെ രാവിലെ മുതൽ അനുഭവപ്പെട്ട ശക്തമായ വയറ് വേദനയും ചർദ്ദിയും തലക്കറകവും കാരണം അവശരായ ഇവർ ഹോസ്പിറ്റലിൽ ചികിത്സ തേടുകയായിരുന്നു. ഈ സംഭവത്തെ തുടർന്ന് ഡിവൈഎഫ്ഐ കോഴിക്കോട് ടൗൺബ്ലോക്ക് കമ്മിറ്റിയുടെ നേത്രത്വത്തിൽ ഒജിൻ ബേക്കറിയിലേക്ക് പ്രകടനം നടത്തി. സംഭവം നടന്നിട്ട് നിരവധി പേർ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ അഡ്മിറ്റ് ആയിട്ടും തുറന്ന് പ്രവർത്തിച്ച ബേക്കറി ഡി വൈ എഫ് ഐ പ്രവർത്തകർ അടപ്പിച്ചും. പ്രകടനത്തിന് ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി കെ.അരുൺ, പ്രസിഡന്റ് പിങ്കി പ്രമോദ്, ട്രഷറർ മാസിൻ റഹ് മാൻ, ജോ. സെക്രട്ടറി എ.ദിലീപ്, ഗോപകുമാർ എന്നിവർ നേത്രത്വം നൽകി. നേരത്തെ സംസ്ഥാനത്ത് പലയിടത്തും ഷവർമയിൽ നിന്നുള്ള വിഷബാധയേറ്റ് നിരവധി കേസുകൾ റിപ്പോർട്ടു ചെയ്തിരുന്നു. തുടർന്ന് താൽക്കാലികമായി ഷവർമ നിരോധിക്കുകയും കടകളിൽ കർശന പരിശോധനകൾ നടത്തുകയും ചെയ്തിരുന്നെങ്കിലും വീണ്ടും ഷവർമ്മ വില്ലനാകുകയാണ്.  ഇതേ സ്ഥാപനത്തിന്റെ നിരവധി ബേക്കറികൾ കോഴിക്കോട് കോർപ്പറേഷൻ പരിധിയിൽ പ്രവർത്തിക്കുന്നുണ്ട് .ഇവിടെയെല്ലാം ഷവർമ വിൽക്കപ്പെടുകയും ചെയ്യുന്നുണ്ട് ഇത് കർശനമായി പരിശോധിക്കണമെന്ന് ഡി.വൈ.എഫ്.ഐ. അധികാരികളോട് ആവശ്യപ്പെട്ടു

Share news

Leave a Reply

Your email address will not be published. Required fields are marked *