KOYILANDY DIARY.COM

The Perfect News Portal

ശ്വാശ്വതികാനന്ദയുടെ മരണംതുടരന്വേഷണം ഇപ്പോള്‍ സാധ്യമല്ല :ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

തിരുവനന്തപുരം : ശിവഗിരി മഠത്തിലെ മുന്‍ മഠാധിപതി സ്വാമി ശാശ്വതികാനന്ദയുടെ മരണത്തെക്കുറിച്ച് നിലവില്‍ തുടരന്വേഷണം സാധ്യമല്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ബിജു രമേശ് അടക്കമുള്ളവരുടെ ആരോപണം നേരത്തെ തന്നെ ക്രൈം ബ്രാഞ്ച് അന്വേഷിച്ചതാണ്. ബന്ധുക്കളുടെ പരാതി ലഭിച്ചാല്‍ കേസ് അന്വേഷണ ഏജന്‍സിക്ക് കൈമാറും.കൂടുതല്‍ തെളിവ് ലഭിച്ചാല്‍ മാത്രമേ കേസില്‍ തുടരന്വേഷണം സാധ്യമാകുകയുള്ളൂവെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.

Share news