ശ്രീദേവി ശ്രീലകത്തിന് സർവ്വശ്രേഷ്ഠ വിരാണിനി പുരസ്കാരം സമർപ്പിച്ചു

കൊയിലാണ്ടി: കൊരയങ്ങാട് തെരു ഭഗവതി ക്ഷേത്രം താലപ്പൊലി മഹോത്സവത്തോടനുബന്ധിച്ച് കാൽ നൂറ്റാണ്ടായി ദേവിയുടെ തിടമ്പേറ്റുന്ന കളിപ്പുരയിൽ ശ്രീദേവി ശ്രീലകത്തിന് സർവ്വശ്രേഷ്ഠ വിരാണിനി പുരസ്കാരവും ശൃoഖലയും സമർപ്പിച്ചു.
ഭക്തി സാന്ദ്രമായ അന്തരീക്ഷത്തിൽ നടന്ന ചടങ്ങിൽ ബാലൻ അമ്പാടി, ക്ഷേത്ര നർത്തകൻ നാരായണൻ എന്നിവർ സമർപ്പണം നിർവ്വഹിച്ചു. വൈകിട്ട് ദീപാരാധനക്ക് ശേഷം പാലക്കാട് വേണു വാര്യരും സംഘവും അവതരിപ്പിച്ച കഥകളി അരങ്ങേറി. രാത്രി ഹരിഘോഷ് കലാമണ്ഡലം അവതരിപ്പിച്ച തായമ്പകയ്ക്ക് ശേഷം നാന്ദകം എഴുന്നള്ളിപ്പ് നടന്നു.

