ശിവരാത്രി ആഘോഷത്തിൽ പങ്ക് ചേർന്ന് ഫ്രാൻസ് പൗരനും

കൊയിലാണ്ടി: ശിവരാത്രി ആഘോഷത്തിൽ പങ്ക് ചേർന്ന് ഫ്രാൻസ് പൗരനും. റിനോ (30) ആണ് കൊയിലാണ്ടി കൊരയങ്ങാട് പഴയ തെരു മഹാഗണപതി ക്ഷേത്രത്തിൽ ഇന്നലെ വൈകീട്ട് എത്തിയത്. ദീപാരാധനയ്ക്കായി ദീപസ്തംഭത്തിൽ എണ്ണ നിറയ്ക്കാനും തിരിതെളിയിക്കാനും റിനോ ക്ഷേത്ര പ്രവർത്തകരോടൊപ്പം ചേർന്നു. തുടർന്ന് ദീപാരാധന ചടങ്ങിലും പങ്കെടുത്ത ശേഷം ശിവനന്ദിനി സേതു റാമിന്റെ നേതൃത്വത്തിൽ നടന്ന സംഗീതാർച്ചനയും ശ്രവിച്ച ശേഷo രാത്രി 8 മണിയോടെയാണ് യാത്രപറഞ്ഞത്. കൊയിലാണ്ടിക്കടുത്ത് നന്തിയിൽ എത്തിയതാണ് റിനോ. മാർക്കറ്റിലെത്തിയപ്പോഴാണ് ക്ഷേത്രം ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് ക്ഷേത്രത്തിലെക്ക് എത്തുകയായിരുന്നു.
