ശിവജയന്തി ആഘോഷം മന്ത്രി ടി.പി. രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു
കോഴിക്കോട്: അസഹിഷ്ണുത വളര്‍ന്നുവരുന്ന കാലഘട്ടത്തില്‍ മൂല്യബോധവും ലക്ഷ്യബോധവുമുള്ള സമൂഹത്തെ കെട്ടിപ്പടുക്കാന്‍ എല്ലാവരും ഒന്നിച്ച് നില്ക്കണമെന്ന് മന്ത്രി ടി.പി. രാമകൃഷ്ണന്‍. നാം ഒന്നാണ് എന്ന ഐക്യബോധത്തിന്റെ കരുത്തിലാകണം മുന്നോട്ടു പോകേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ബ്രഹ്മകുമാരീസ് കോഴിക്കോട് സംഘടിപ്പിച്ച ശിവജയന്തി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കൈതപ്രം ദാമോദരന്‍നമ്ബൂതിരി മുഖ്യാതിഥിയായി. രാജയോഗിനി ബ്രഹ്മകുമാരി ഷീജ ബെഹന്‍ അധ്യക്ഷയായി. രാജയോഗിനി ബ്രഹ്മകുമാരി ജലജ ബഹന്‍ മുഖ്യപ്രഭാഷണം നടത്തി. കോര്‍പ്പറേഷന്‍ സ്ഥിരംസമിതി അധ്യക്ഷ ടി.വി. ലളിതപ്രഭ, രാജയോഗിനി ബ്രഹ്മകുമാരി ഷീബ ബഹന്‍, ഡോ. ആര്‍. രാധാകൃഷ്ണ പിള്ള, ഡോ. ജി. അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.

