ശബരിമല സ്ത്രീപ്രവേശനം: റിവ്യൂ ഹര്‍ജികള്‍ ഇന്ന് നല്‍കും

ദില്ലി: ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശനം നല്കിയ സുപ്രിം കോടതി വിധി പുനപരിശോധിക്കണം എന്നാവശ്യപ്പെട്ട് വിവിധ സംഘടനകള്‍ ഇന്നു മുതല്‍ റിവ്യൂ ഹര്‍ജികള്‍ നല്‍കും. ദേശീയ അയ്യപ്പ ഭക്തജന കൂട്ടായ്മയാണ് ഇന്ന് രാവിലെയോടെ റിവ്യൂ ഹര്‍ജി നല്‍കുന്നത്.
വിധി വിശ്വാസത്തിന് എതിരാണ് എന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി നല്‍കുന്നത്. കൂടാതെ എന്‍എസ്എസും, തന്ത്രി കുടുംബവും റിവ്യൂ ഹര്‍ജി നല്‍കും. വിധി പുറപ്പെടിവിച്ച് ഒരു മാസം വരെ പുനപരിശോധന ഹര്‍ജി നല്‍കാം. ഈ കാലയളവിന് ശേഷം മാത്രമേ ഹര്‍ജി പരിഗണിക്കൂ.

