ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെ പിന്തുണച്ച് ഹൈക്കോടതി

ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെ പിന്തുണച്ച് ഹൈക്കോടതി . സുപ്രീം കോടതി വിധി നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് ബാധ്യതയുണ്ടെന്നും അതിനുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചതെന്നും കോടതി വ്യക്തമാക്കി . പുനപരിശോധനാ ഹര്‍ജികളില്‍ സുപ്രീം കോടതി വിധി പറയുന്നത് വരെ യുവതികളെ പ്രവേശിപ്പിക്കരുതെന്ന ഹര്‍ജി ഡിവിഷന്‍ ബഞ്ച് തള്ളി.
ശബരിമലയില്‍ യുവതി പ്രവേശനത്തില്‍ തല്‍സ്ഥിതി തുടരാന്‍ നിര്‍ദേശിക്കണമെന്ന ഹര്‍ജിയാണ് ഹൈക്കോടതിയുടെ പരിഗണനക്ക് വന്നത് . പുനപ്പരിശോധനാ ഹര്‍ജികളില്‍ അന്തിമ തീരുമാനം
ആവും വരെ പ്രവേശനം തടയണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം.

സുപ്രീം കോടതി വിധിക്കെതിരെ ഉത്തരവ് പുറപ്പെടുവിക്കാനാവില്ലന്നും, നിവൃത്തി തേടി മേല്‍ക്കോടതിയെ തന്നെ സമിപിക്കുകയാവും ഉചിതമെന്ന് ചിഫ് ജസ്റ്റീസ് അധ്യക്ഷനായ ബഞ്ച് വ്യക്തമാക്കി . ഹര്‍ജി പിന്‍വലിക്കുകയാണന്ന് ഹര്‍ജിക്കാരന്‍ അറിയിച്ചതിനെത്തുടര്‍ന്ന് കേസ് കോടതി തള്ളി

സുപ്രീം കോടതി വിധി നടപ്പാക്കാതിരിക്കാന്‍ സര്‍ക്കാരിനു മുന്നില്‍ മറ്റ് മാര്‍ഗങ്ങളില്ലെന്ന് കോടതി പറഞ്ഞു . കോടതി ഉത്തരവ് സര്‍ക്കാര്‍ നടപ്പാക്കിക്കൊണ്ടിരിക്കുകയാണന്നും കോടതി ചൂണ്ടിക്കാട്ടി .പുനപ്പരിശോധനാ ഹര്‍ജികളില്‍ എന്തെന്തങ്കിലും തിരുമാനം ഉണ്ടാവും എന്ന് പ്രതീക്ഷിച്ച് ആര്‍ക്കും കാത്തിരിക്കാനാവില്ലന്നു പറഞ്ഞ കോടതി, ഹര്‍ജിക്കാരന് വേണമെങ്കില്‍ കാത്തിരിക്കാമെന്നും വ്യക്തമാക്കി .

രക്തച്ചൊരിച്ചില്‍ ഉണ്ടാവാമെന്ന് ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ രാജ്യത്ത് നിയമങ്ങള്‍ ഉണ്ടാക്കിയിട്ടുള്ളത് രക്തച്ചൊരിച്ചില്‍ ഒഴിവാക്കാനാണന്ന് കോടതി പറഞ്ഞു .ഹര്‍ജി പിന്‍വലിക്കുന്നുണ്ടോ എന്നും ആരാഞ്ഞു .തുടര്‍ന്ന് ഹര്‍ജി പിന്‍വലിക്കുകയായിരുന്നു .
മഹേന്ദ്രന്‍ കേസില്‍ 1993 ല്‍ യുവതീ പ്രവേശനം കേരള ഹൈക്കോടതി വിലക്കിയത് പൊതുതാല്‍പ്പര്യ
ഹര്‍ജിയിലുടെ ആണന്നും മറ്റൊരു പൊതുതാല്‍പ്പര്യ ഹര്‍ജിയിലാണ് സുപ്രീം കോടതിയും ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളതെന്നും ഹര്‍ജിക്കാരന്‍ ആരോപിച്ചു .ഒരേ വിഷയത്തില്‍ രണ്ട് പൊതുതാല്‍പ്പര്യ ഹര്‍ജികള്‍ നിയമപരമല്ലന്നുമായിരുന്ന ഹര്‍ജിക്കാരന്റെ വാദം.
