ശക്തമായ കാറ്റിലും മഴയിലും വീടിന്റെ മേല്‍ക്കൂര തകര്‍ന്നു

അന്നശ്ശേരി: കഴിഞ്ഞദിവസമുണ്ടായ ശക്തമായ കാറ്റിലും മഴയിലും ഷീറ്റിട്ട് മറച്ച വീടിന്റെ മേല്‍ക്കൂര കാറ്റില്‍ പറന്ന് നിലം പതിച്ച് തകര്‍ന്നു. കിഴക്കെചാലില്‍ മുഹമ്മദലിയുടെ വീടിന്റെ മേല്‍ക്കൂരയാണ് നിലം പതിച്ചത്. വില്ലേജ് അധികൃതര്‍ പരിശോധന നടത്തി. ഷീറ്റ്, ഇഷ്ടിക എന്നിവ ഉപയോഗിച്ച് നിര്‍മിച്ച വീടിന് നാശം സംഭവിച്ചതോടെ കുടുംബം നിസ്സഹായതയിലാണ്. സാമ്ബത്തികമായി പ്രയാസമുള്ള വീട്ടുകാര്‍ വളരെ കഷ്ടപ്പെട്ടാണ് വീട് നിര്‍മിച്ചത്.
