KOYILANDY DIARY.COM

The Perfect News Portal

ശംസുൽഹുദാ ഹിഫ്‌ളുൽ ഖുർആൻ അക്കാദമി കെട്ടിടം ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: ശംസുൽഹുദാ ഹിഫ്‌ളുൽ ഖുർആൻ അക്കാദമി കെട്ടിട ഉദ്ഘാടനവും, ശരീഅത്ത് കോളജ് ക്ലാസ്സ് ഉദ്ഘാടവും നടന്നു. മർഹുംവെള്ളിപനത്തിൽ മൊയ്തീൻഹാജി നഗറിൽ നടന്ന പരപാടി പാണക്കാട് മുവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. ശരീഅത്ത് ക്ലാസ്സ് ഉദഘാടനം തിരുവനന്തപുരം ജാമിഅ സ്വാലഹിയ്യ പ്രിൻസിപ്പാൾ ശൈഖുനഅൽ ഉസ്താദ് മുസ്തഫ ഹസ്രത്ത് നിർവ്വഹിച്ചു. മുൻ എം. എൽ. എ. പി. കെ. കെ. ബാവ മുഖ്യാപ്രഭാഷണം നടത്തി.

ഗ്രാമപഞ്ചായത്ത് അംഗം ഷബീർ ഇ. കെ, കെ. ഉസ്മാൻ അത്തോളി, എം. സി. മമ്മദ്‌കോയ (അഭയം), മധുസൂദനൻ (പാലിയേറ്റീവ്) എന്നിവർ ആശംസകൾ നേർന്നു. ഓരുങ്ങാം നല്ലൊരു നാളേക്കായി എന്ന വിഷയത്തിൽ അൽ ഹാഫിള് മാഹിൻ മന്നാനി ക്ലാസ്സെടുത്തു. സനറൽ സെക്രട്ടറി വി. കെ. അബ്ദുളള നന്ദിപറഞ്ഞു.

Share news

Leave a Reply

Your email address will not be published. Required fields are marked *