KOYILANDY DIARY.COM

The Perfect News Portal

വെള്ളറക്കാട് റെയില്‍വേ സ്റ്റേഷനു സമീപം ട്രാക്കില്‍ വിള്ളല്‍

കൊയിലാണ്ടി: മൂടാടി വെള്ളറക്കാട് റെയില്‍വേ സ്റ്റേഷനു സമീപം ട്രാക്കില്‍ വിള്ളല്‍ കണ്ടെത്തി. വെള്ളിയാഴ്ച രാത്രി ഒമ്പതു മണിയോടെ നാട്ടുകാരാണ് വിള്ളല്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ റെയില്‍വേ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. കണ്ണൂര്‍ ഭാഗത്തേക്കുള്ള ട്രാക്കിലാണ് ചെറിയ വിള്ളല്‍ കണ്ടത്.   ഈ സമയം കടന്നുവന്ന കണ്ണൂരിലേക്കുള്ള എക്‌സിക്യുട്ടീവ് എക്‌സ്​പ്രസ് വെള്ളറക്കാട് സ്റ്റേഷനു സമീപം പിടിച്ചിട്ടു. ഉന്നത ഉദ്യോഗസ്ഥരെത്തി വിള്ളലടച്ച ശേഷമാണ് ട്രെയിന്‍ യാത്ര തുടര്‍ന്നത്. കൊയിലാണ്ടി പോലീസും സ്ഥലത്തെത്തിയിരുന്നു.

Share news

Leave a Reply

Your email address will not be published. Required fields are marked *