വെളിയന്നൂർകാവിൽ താലപ്പൊലി എഴുന്നള്ളിപ്പ്

കൊയിലാണ്ടി.നടേരി വെളിയന്നൂർകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിൽ കാർത്തിക വിളക്ക് മഹോത്സവത്തോടനുബന്ധിച്ച് താലപ്പൊലി എഴുന്നള്ളിപ്പ് നടന്നു. പരിപാടി കാണാൻ വൻ ഭക്തജനതിരക്ക് അനുഭവപ്പെട്ടു. വൈകുന്നേരം 4 മണി മുതൽ ക്ഷേത്രത്തിലേക്ക് വിവധ സ്ഥലങ്ങളിൽ നിന്ന് ഇളനീർകുല വരവുകൾ എത്തിതുടങ്ങിയിരുന്നു. താലപ്പൊലിക്കു ശേഷം പഴയകാല ഗാനങ്ങളുടെ അവതരണമായ പാട്ടിന്റെ പാലാഴി അരങ്ങേറി. നാളെ നടക്കുന്ന അന്നദാനത്തോടൊപ്പം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ രോഗികൾക്ക് ഉച്ചഭക്ഷണ വിതരണം ചെയ്യും. വൈകുന്നേരം കാഴ്ചശീവേലിക്കു ശേഷം നടക്കുന്ന കാർത്തിക ദീപം തെൡയിക്കലിന് നൂറുകണക്കിന് ഭക്തജനങ്ങൾ എത്തിച്ചേരും.തുടർന്ന് ശരൺദേവും സംഘവും അവതരിപ്പു മ്യൂസിക്കൽ ഹാർമണിയും നടക്കും. ആറാട്ടോടെ ഉത്സവം സമാപിക്കും.
