KOYILANDY DIARY.COM

The Perfect News Portal

വൃക്ക രോഗികൾക്ക് ആശ്വാസമായി സൗജന്യ ഡയാലിസിസ് കേന്ദ്രമൊരുങ്ങുന്നു

കൊയിലാണ്ടി: ചേമഞ്ചേരി, ചെങ്ങോട്ടു കാവ്, അത്തോളി, തലക്കുളത്തൂർ, പഞ്ചായത്തുകളിലെ വൃക്ക രോഗികൾക്ക്
ആശ്വാസമായി സൗജന്യ ഡയാലിസിസ് കേന്ദ്രമൊരുങ്ങുന്നു. തണലിന്റെ ആഭിമുഖ്യത്തിലാണ് തിരുവങ്ങൂർ – കാപ്പാട് റോഡിൽ എട്ട് മെഷീനുകളോടു കൂടി ഡയാലിസിസ് കേന്ദ്രം ആരംഭിക്കുന്നത്.

ഇതിന്റെ ഭാഗമായി വിപുലമായ ജനകീയ കൺവെൻഷൻ ഞായറാഴ്ച വൈകീട്ട് 4 മണിക്ക് പൂക്കാട് എഫ്.എഫ്.ഹാളിൽ ചേരും, കെ.ദാസൻ എം.എൽ.എ.ഉൽഘാടനം ചെയ്യും. തണൽ ചെയർമാൻ മുഹമ്മദ് ഇദ്രീസ് മുഖ്യ പ്രഭാഷണം നടത്തും. സെപ്തംതംബറോടു കൂടി പ്രവർത്തനം ആരംഭിക്കാനായി പ്രവർത്തനങ്ങൾ ഊർജിതമായി നടക്കുന്നതായി ഭാരവാഹികൾ പറഞ്ഞു.

വാർത്താ സമ്മേളനത്തിൽ എ അസീസ്, ഫാറൂഖ് ബോഡി സോൺ,ബാലൻ അമ്പാടി, ടി.വി.സാദിഖ്, മൻസൂർ കളത്തിൽ തുടങ്ങിയവർ പങ്കെടുത്തു. തണലിന്റെ അഞ്ചാമത്തെ ഡയാലിസിസ് കേന്ദ്രമാണ് തിരുവങ്ങൂരിൽ ആരംഭിക്കുന്നത്.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *