വീടിനുള്ളില്‍ അഞ്ച് വയസ്സുകാരന്‍ പാമ്പുകടിയേറ്റ് മരിച്ചു
കൊട്ടാരക്കര: വീടിനുള്ളില്‍ അഞ്ച് വയസ്സുകാരന്‍ പാമ്പുകടിയേറ്റ് മരിച്ചു. പുത്തൂര്‍ മാവടിയില്‍ മണിമന്ദിരത്തില്‍ ശിവജിത്ത് (5) ആണ് മരിച്ചത്. പുലര്‍ച്ചെയാണ് സംഭവം. അടച്ചുറപ്പില്ലാത്ത ഒറ്റമുറി വീട്ടില്‍ ഉറങ്ങികിടക്കുമ്പോഴാണ് പാമ്പ് കടിക്കുന്നത്.
ഉടന്‍ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. അവിടെനിന്ന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ മരിക്കുകയായിരുന്നു. മാവടി മണിമന്ദിരം മണിക്കുട്ടന്റെയും – പ്രസന്നയുടേയും മകനാണ് . സഹോദരി: ശിവഗംഗ. പൂവറ്റൂര്‍ വെസ്റ്റ് ഗവ.എല്‍ പി സ്‌കൂള്‍ എല്‍ കെ ജി വിദ്യാര്‍ത്ഥിയാണ്

