KOYILANDY DIARY.COM

The Perfect News Portal

വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ ഉദ്ഘാടനം ഇന്ന്. പ്രതിപക്ഷം ബഹിഷ്‌കരിക്കും

തിരുവനന്തപുരം: വിഴിഞ്ഞം അന്തര്‍ദ്ദേശീയ തുറമുഖ പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് നടക്കും. ഗൗതം അദാനിയുടെ സാന്നിധ്യത്തില്‍ വൈകിട്ട് 4.30ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കും. കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി മുഖ്യാതിഥിയായിരിക്കും.

തദ്ദേശഭരണ തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് മാറ്റി വച്ച ഔദ്യോഗിക ഉദ്ഘാടന ചടങ്ങാണ് ഇന്ന് നടക്കുന്നത്. വിഴിഞ്ഞത്തിനു സമീപം മുക്കോല ജംഗ്ഷനിലാണ് ഉദ്ഘാടന ചടങ്ങ്. 5000 പേര്‍ക്കിരിക്കാവുന്ന താത്കാലിക പന്തല്‍ ഇവിടെ ഒരുങ്ങി. അവസാന വട്ട ഒരുക്കങ്ങള്‍ മന്ത്രി കെ.ബാബു, ഗൗതം അദാനിയുടെ മകന്‍ കിരണ്‍ അദാനി എന്നിവര്‍ നേരിട്ടെത്തി വിലയിരുത്തി. അതേസമയം, സോളാര്‍ അഴിമതിയാരോപണ വിധേയനായ മന്ത്രി കെ.ബാബു അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങ് ബഹിഷ്‌കരിക്കാനാണ് പ്രതിപക്ഷ തീരുമാനം.  ചടങ്ങിന് പ്രതിപക്ഷത്തെ ക്ഷണിച്ചിട്ടുണ്ടെന്നും രാഷ്ട്രീയ മുതലെടുപ്പിനു വേണ്ടി അവര്‍ മാറിനിന്നാല്‍ സര്‍ക്കാരിന് ഒന്നും ചെയ്യാനില്ലെന്നും മന്ത്രി കെ.ബാബു പറഞ്ഞു.

Share news