വിയ്യൂര്‍ വിഷ്ണു ക്ഷേത്രത്തില്‍ തറക്കല്ലിടല്‍ കര്‍മ്മം നടത്തി

കൊയിലാണ്ടി: വിയ്യൂര്‍ ശ്രീ വിഷ്ണു ക്ഷേത്രത്തില്‍ ശ്രീകോവില്‍ പുനര്‍ നിര്‍മ്മാണത്തിന്റെ ഭാഗമായി തറക്കല്ലിടല്‍ കര്‍മ്മം നടന്നു. ഭക്തജനങ്ങളില്‍ നിന്നും സഹായം പ്രതീക്ഷിച്ചുകൊണ്ട് ആരംഭിച്ച ഉദ്യമത്തിന് 50 ലക്ഷം രൂപയുടെ മുകളിലാണ് ശ്രീകോവില്‍ നിര്‍മ്മാണ കമ്മിറ്റി ചെലവ് പ്രതീക്ഷിക്കുന്നത്. നിരവധി ഭക്തജനങ്ങളുടെ സാന്നിധ്യത്തില്‍ ക്ഷേത്രം മേല്‍ശാന്തി വിഷ്ണു നമ്പൂതിരി തറക്കല്ലിടല്‍ കര്മ്മത്തിന് മുഖ്യ കാര്‍മികത്വം വഹിച്ചു.
