വിദ്യാലയങ്ങളില്‍ കേരളപ്പിറവി വിപുലമായി ആഘോഷിച്ചു

കൊയിലാണ്ടി : കൊയിലാണ്ടിയിലെ വിവിധ വിദ്യാലയങ്ങളില്‍ കേരളപ്പിറവി വിപുലമായി ആഘോഷിച്ചു. കോതമംഗലം ഗവ. എല്‍.പി.സ്കൂളില്‍ കേരളപ്പിറവി ആഘോഷത്തിന്റെ ഭാഗമായി കുട്ടികള്‍ തയ്യാറാക്കിയ കേരളത്തിന്റെ മോഡലുകള്‍ ഏറെ ശ്രദ്ധേയമായി. ഡോ. രഞ്ജിത്ലാലിന്റെ ചിത്രപ്രദര്‍ശനം, കേരളത്തെ അറിയുക ചാര്‍ട്ട് പ്രദര്‍ശനം എന്നിവ സംഘടിപ്പിച്ച സ്കൂളില്‍ കുട്ടികള്‍ക്ക് കേരളത്തനിമയാര്‍ന്ന കപ്പയും ചമ്മന്തിയും വിതരണം ചെയ്തു.പ്രത്യേക അസംബ്ലിയില്‍ മലയാള ഭാഷ പ്രതിഞ്ജ കുട്ടികള്‍ ഏറ്റുചൊല്ലി.
‘നവകേരളം എന്റെ ഭാവനയില്‍’ എന്ന വിഷയത്തെ ആസ്പദമാക്കി കുട്ടികള്‍ കഥ, കവിത, ചിത്രം, ലേഖനം എന്നിവ തയ്യാറാക്കി. വിവിധ കലാപരിപാടികളും വിദ്യാര്‍ഥികള്‍ അവതരിപ്പിച്ചു. എ.ഇ.ഒ. പി.പി.സുധ ആഘോഷപരിപാടികള്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡണ്ട് എ.കെ.അനില്‍ കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക(ഇന്‍ചാ ര്‍ജ്) സി.മീന, പന്തലായനി ബി.പി.ഒ. ഡോ. എം.ജി.ബല്‍രാജ്, എം.കെ.മുരളി എന്നിവര്‍ സംസാരിച്ചു.
ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ സ്റ്റുഡന്റ് പൊലീസ് കാഡറ്റ്സ് മെഴുക് തിരി തെളിയിച്ച് പ്രതിഞ്ജ ചെയ്ത് കേരളപ്പിറവി ദിനത്തെ വരവേറ്റു. കൊയിലാണ്ടി പൊലീസ് എസ്.ഐ. സജു എബ്രഹാം തിരി തെളിയിച്ച് പരിപാടി ഉദ്ഘാടനം ചെയ്തു. എ.എസ്.ഐ. രമേശന്, പൊലീസ് ഓഫീസര്‍ ഗിരീഷ്, കെ.രവികൃഷ്ണന്‍, എന്‍.വി.വത്സന്, പി.കെ. ഉണ്ണികൃഷ്ണന്, എഫ്.എം. നസീര്‍, ടി.എന്‍.റജീന എന്നിവര്‍ സംസാരിച്ചു.
