KOYILANDY DIARY.COM

The Perfect News Portal

വിദ്യാര്‍ഥികള്‍ക്ക് ലഹരി ഗുളികകള്‍ വിതരണം ചെയ്ത ബംഗാളി പിടിയില്‍

മലപ്പുറം: വിദ്യാര്‍ഥികള്‍ക്ക് ലഹരി ഗുളികകള്‍ വിതരണം ചെയ്ത ബംഗാളി പിടിയില്‍. കൊല്‍ക്കത്ത ഹസ്നാബാദ് ബിസ്പൂരിലെ മുഹമ്മദ് റസല്‍ (20)ആണ് പിടിയിലായത്. വിദ്യാലയങ്ങളും, കോളേജുകളും കേന്ദ്രീകരിച്ച്‌ വിദ്യാര്‍ഥികള്‍ക്ക് ലഹരി ഗുളികകള്‍ വിതരണം ചെയ്തു വന്ന സംഘത്തിലെ പ്രധാനിയാണ് ഇയാള്‍. മാനസിക രോഗമുള്ള രോഗികള്‍ക്കും മറ്റും നല്‍കുന്ന നൈട്രോ സണ്‍ എന്ന പേരുള്ള 100ഓളം ഗുളികകളാണ് ഇയാളില്‍ നിന്നും പിടിച്ചെടുത്തത്.

ന്യൂ ജന്‍ മാര്‍ക്കിടയില്‍ ‘സണ്‍’ എന്ന പേരില്‍ ആണ് ഇത് അറിയപ്പെടുന്നത്. ഡോക്ടറുടെ ഒപ്പും സീലും ഉള്ള കുറുപ്പടിയും ആയതിന്റെ ഒരു കോപ്പിയും നല്‍കിയാല്‍ മാത്രം മെഡിക്കല്‍ ഷോപ്പില്‍ നിന്നും കിട്ടുന്ന മരുന്നാണിത്. ഇത് കഴിച്ച ശേഷം മദ്യമോ ബിയറോ കുടിച്ചാല്‍ കഞ്ചാവോ ബ്രൗണ്‍ഷുഗറോ ഉപയോഗിച്ചാല്‍ ഉള്ള ഇഫക്ടാണ് കിട്ടുന്നതെന്നു പറയുന്നു.

ഈഗുളിക ഉപയോഗിക്കാനുള്ള എളുപ്പവും കൊണ്ടുനടക്കാനുള്ള സൗകര്യവുമാണു വ്യാപിക്കാന്‍ കാരണമായി പറയുന്നത്. മണമില്ലാത്തതും ഉപയോഗിച്ചാല്‍ ആറു മണിക്കൂര്‍ വരെ ഇഫക്‌ട് കിട്ടുന്നതും കാരണം, ഇത് ന്യൂജന്‍ കുട്ടികളുടെ ഇടയില്‍ വ്യാപകമായി ഉപയോഗിക്കുന്നതായി പോലീസ് പറയുന്നു. ഇയാളെ ചോദ്യം ചെയ്തതില്‍ ഇതിന് മുന്‍പും തമിഴ്നാട്ടിലെ മെഡിക്കല്‍ ഷോപ്പില്‍ നിന്നും ഡോക്ടറുടെ കുറിപ്പ് ആവശ്യമില്ലതെ തന്നെ ഗുളികകള്‍ കേരളത്തിന്റെ വിവിധ ജില്ലകളില്‍ വിതരണം ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്.

Advertisements

ഷോപ്പില്‍ 100 എണ്ണം ഗുളികകള്‍ അടങ്ങിയ ബോക്സിന് 480 രൂപയാണ് വില, എന്നാല്‍ ഇത് 2000രുപക്ക് മെഡിക്കല്‍ ഷോപ്പുകാരും 2500രൂപയ്ക്ക് ഇടനിലക്കാരും വില്‍പ്പന നടത്തുന്നു. ഇയാളെ ചോദ്യം ചെയ്തതില്‍ ഇവിടെ ഉപയോഗിക്കുന്ന ആളുകളെക്കുറിച്ചും ഇത് ഇയാള്‍ക്ക് എത്തിച്ച്‌ കൊടുക്കുന്ന സംഘങ്ങളെ കുറിച്ചും വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ട്.

കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. മലപ്പുറം ജില്ലയില്‍ ആദ്യമായാണ് ലഹരി വിഭാഗത്തില്‍ പ്പെട്ട ഗുളികകള്‍ ഇത്രയധികം പിടികൂടുന്നത്. കഴിഞ്ഞ മാസം 16 ഗ്രാം എം.ഡി, എം.എ എന്ന മയക്കുമരുന്നുമായി കൊണ്ടോട്ടി സ്വദേശി മുജീബിനെ പ്രത്യേക അന്വേഷഷണ സംഘം പിടികൂടിയിരുന്നു.

മലപ്പുറം ജില്ലാ പോലീസ് മേധാവി ദേബേഷ് കുമാര്‍ ബഹ്റയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മലപ്പുറം ഡി.വൈ.എസ്.പി ജലീല്‍ തോട്ടത്തിലിന്റെ നിര്‍ദ്ദേശ പ്രകാരം മഞ്ചേരി സി.ഐ: എന്‍.ബി ഷൈജു അരീക്കോട്,  എസ്.ഐ സിനോജ് എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേക അന്വോഷണ സംഘാംഗങ്ങളായ അബ്ദുള്‍ അസീസ്, സത്യനാഥന്‍, ശശികുണ്ടറക്കാട്, ഉണ്ണികൃഷ്ണന്‍ മാരാത്ത്, പി. സഞ്ജീവ് എന്നിവരാണ് പ്രതിയെ പിടികൂടി അന്വോഷണം നടത്തുന്നത്

Share news

Leave a Reply

Your email address will not be published. Required fields are marked *