വിദ്യാര്‍ത്ഥികള്‍ക്ക് റോഡ് സുരക്ഷ ബോധവത്കരണ ക്ലാസ്സ്

കൊയിലാണ്ടി: അലയന്‍സ് ക്ലബ്ബ് ഇന്റര്‍നാഷണല്‍ കൊയിലാണ്ടിയുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ക്ക് റോഡ് സുരക്ഷ ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം എ. അസീസ് ചെയ്തു. ജോയന്റ് ആര്.ടി.ഒ. പി. രാജേഷ് ക്ലാസ്സ് നയിച്ചു. ക്ലബ്ബ് പ്രസിഡണ്ട് കെ. സുരേഷ് ബാബു അധ്യക്ഷത വഹിച്ചു.
സെക്രട്ടറി പി. കെ. ശ്രീധരന്, എ.എം.വി. ജി. അര്ജുന്, ബാലന് അമ്പാടി, എ. വി. ശശി, എം.പി.സുരേഷ് ബാബു, വി.ടി. അബ്ദുറഹ് മാന്‍ എന്നിവര്‍ സംസാരിച്ചു.

