KOYILANDY DIARY.COM

The Perfect News Portal

വിക്രമും നയന്‍താരയും ഒന്നിക്കുന്ന ഇരുമുഗനിലെ ലൊക്കേഷന്‍ ചിത്രം ശ്രദ്ധ നേടുന്നു

സൂപ്പര്‍താരം ചിയാന്‍ വിക്രമും നയന്‍താരയും ഒന്നിക്കുന്ന ഇരുമുഗനിലെ ലൊക്കേഷന്‍ ചിത്രം ശ്രദ്ധ നേടുന്നു. ചിത്രത്തിന്റെ റിലീസിന് മുന്നോടിയായാണ് അണിയറ പ്രവര്‍ത്തകര്‍ ഈ ചിത്രം പുറത്തുവിട്ടത്. മലേഷ്യയില്‍ പൂര്‍ണമായും ചിത്രീകരിച്ചിരിക്കുന്ന സിനിമ അവസാനഘട്ട മിനുക്കുപണികളിലാണ്. നടി നിത്യാ മേനോനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. വിക്രം പുതിയ രൂപത്തിലും ഭാവത്തിലും എത്തുന്ന ചിത്രം ആരാധകര്‍ ഏറെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസറിന് വന്‍ വരവേല്‍പ്പാണ് ലഭിച്ചത്.

ഒരു സയന്‍സ് ഫിക്ഷന്‍ ഫാന്റസി ചിത്രമായാണ് ഇരുമുഗന്‍ ഒരുങ്ങുന്നത്. അരിമ നമ്ബി എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ ആനന്ദ് ശങ്കറാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. തമീന്‍സ് ഫിലിംസിന്റെ ബാനറില്‍ ഷിബു തമീന്‍സാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഹാരിസ് ജയരാജാണ് ചിത്രത്തിന്റെ സംഗീതസംവിധാനം.

Share news