വി.ആര്‍.കൃഷ്ണയ്യര്‍ അനുസ്മരണ സംഗമം

കൊയിലാണ്ടി : സുപ്രീം കോടതി ജഡ്ജും കേരളത്തിന്റെ ആദ്യ നിയമ വകുപ്പ് മന്ത്രിയുമായിരുന്ന വി.ആര്‍.കൃഷ്ണയ്യര്‍ അനുസ്മരണ സംഗമം കൊയിലാണ്ടിയില്‍ നടന്നു. നഗരസഭയും അഡ്വക്കറ്റസ് വെല്‍ഫെയര്‍ സ്‌കീം(ആസ്വാസ്) ചേര്‍ന്ന് നടത്തിയ പരിപാടി പ്രശസ്ത അഭിഭാഷകനായ മഞ്ചേരി സുന്ദര്‍ദാസ് ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍മാന്‍ അഡ്വ;
കെ.സത്യന്‍ അദ്ധ്യക്ഷത വഹിച്ചു.
കെ.സത്യന്‍ അദ്ധ്യക്ഷത വഹിച്ചു.
ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി സെക്രട്ടറി സബ്ജഡ്ജ് എം.പി.ജയരാജ്, ജില്ലാ പബ്ലിക്ക് പ്രൊസിക്യൂട്ടര്‍ കെ.എന്‍.ജയകുമാര്‍, ബാര്‍ അസോസിയേഷന്‍ പ്രസിഡണ്ട് എം.പി.സുകുമാരന്‍, നഗരസഭാംഗം കെ.വിജയന്‍, ആസ്വാസ് സെക്രട്ടറി പി.പ്രശാന്ത് എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് ജസ്റ്റിസ് വി.ആര്‍.കൃഷ്ണയ്യരെ അനുസ്മരിച്ചുള്ള ഡോക്യുമെന്ററി പ്രദര്‍ശനം നടന്നു.
