വാളയാര്‍ സംഭവം: യുവമോര്‍ച്ച പ്രവർത്തകർ സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ച് നടത്തി

തിരുവനന്തപുരം: വാളയാര്‍ സംഭവത്തില്‍ കേസ് അട്ടിമറിക്കാന്‍ സര്‍ക്കാര്‍ കൂട്ടുനില്‍ക്കുന്നുവെന്ന് ആരോപിച്ച് യുവമോര്‍ച്ച പ്രവർത്തകരും എഐഎസ്എഫും സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ച് നടത്തി. പ്രതിഷേധം അക്രമാസക്തമായതോടെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.
പോലീസ് ബാരിക്കേഡ് മറികടക്കാന്‍ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ശ്രമിച്ചതോടെയാണ് ജലപീരങ്കി പ്രയോഗമുണ്ടായത്. പ്രവര്‍ത്തകരും പോലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. നേതാക്കള്‍ ഇടപെട്ടാണ് പ്രവര്‍ത്തകരെ പിന്തിരിപ്പിച്ചത്.

