വാല്‍പ്പാറയില്‍ വീട്ടമ്മയെ പുലി കടിച്ചുകൊന്നു

വാല്‍പ്പാറ: വാല്‍പ്പാറയില്‍ വീട്ടമ്മയെ പുലി കടിച്ചു കൊന്നതായി റിപ്പോര്‍ട്ട്. മതിയുടെ ഭാര്യ കൈലാസവതി (45) ആണ് ഇന്നലെ വൈകിട്ട് ആറരയോടെ പുലിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. തോട്ടം തൊഴിലാളിയാണ് കൈലാസവതി. തുണി കഴുകുന്നതിനിടയില്‍ പൊന്തക്കാടിനുള്ളിലേക്ക് പുലി വലിച്ചുകൊണ്ടുപോവുകയായിരുന്നു.
കഴുത്തില്‍ കടിയേറ്റുണ്ടായ ആഴത്തിലുള്ള മുറിവും നെഞ്ചത്തും മുഖത്തും മാന്തി കീറിയ മുറിവുകളുമുണ്ട്. വീട്ടിലെത്താന്‍ വൈകിയതതോടെ അന്വേഷിച്ചെത്തിയപ്പോള്‍ അലക്ക് കല്ലിനടുത്തു ചോരത്തുള്ളികള്‍ കണ്ട് പിന്തുടരുകയും കൈതക്കാടിനുള്ളില്‍നിന്ന് മൃതദേഹം ലഭിക്കുകയുമായിരുന്നു.

