KOYILANDY DIARY.COM

The Perfect News Portal

വായനാദിനത്തിൽ ബ്ലൂമിംഗ് ആർട്സ് മികച്ച വായനക്കാരനെ ആദരിച്ചു

മേപ്പയ്യൂർ:  കഴിഞ്ഞ വായനാദിനം മുതൽ ഈ വായനാദിനം വരെ ബ്ലൂമിംഗ് ലൈബ്രറിയിൽ നിന്ന് ഏറ്റവും കൂടുതൽ പുസ്തകം എടുത്ത് വായിച്ച അഷീർ ഹസ്സനെ ബ്ലൂമിംഗ് ആർട്സ് വായനാദിനത്തിൽ വീട്ടിലെത്തി ആദരിച്ചു. മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് എൻ.പി.ശോഭ  ഉപഹാര സമർപ്പണം നടത്തി. കെ.പി. രാമചന്ദ്രൻ പൊന്നാടയണിയിച്ചു. ബ്ലൂമിംഗ് പ്രസിഡൻറ് പി.കെ.രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ബ്ലൂമിംഗ് സെക്രട്ടറി പി.കെ.അബ്ദുറഹ്മാൻ, ലൈബ്രറി സെക്രട്ടറി കെ.ശ്രീധരൻ, ജോ. സെക്രട്ടറി എസ്.ബി.നിഷിത് മുഹമ്മദ്, അശ്വിൻ ബാബുരാജ്, വിജീഷ് ചോതയോത്ത്, കെ. ഷംസു എന്നിവർ സംസാരിച്ചു.

Share news

Leave a Reply

Your email address will not be published. Required fields are marked *