KOYILANDY DIARY.COM

The Perfect News Portal

വര്‍ഗീയ പരാമര്‍ശം: വാര്‍ത്താവതാരകൻ വിനുവിനെതിരെ ഡിവൈഎഫ്‌ഐ പരാതി നല്‍കി

കൊല്ലം : ചാനല്‍ ചര്‍ച്ചയിലൂടെ സമൂഹത്തില്‍ ശത്രുത വളര്‍ത്താന്‍ ശ്രമിച്ച അവതാരകന്‍ വേണുവിനെതിരെ ഡിവൈഎഫ്‌ഐ കൊല്ലം ജില്ലാ സെക്രട്ടറി ആര്‍ ബിജു സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി. കഴിഞ്ഞ ജൂണ്‍ ഏഴിന് മാതൃഭൂമി ചാനലില്‍ സംപ്രേക്ഷണം ചെയ്ത ന്യൂസ് ഔവര്‍ ഡിബേറ്റില്‍ ചര്‍ച്ച ആരംഭിച്ച്‌ കൊണ്ട് വേണു നടത്തിയ പരാമര്‍ശങ്ങള്‍ സമൂഹത്തില്‍ നിലനില്‍ക്കുന്ന മതേതരത്വത്തെയും സമാധാന അന്തരീക്ഷത്തേയും തകര്‍ക്കുന്ന തരത്തിലാണെന്ന് പരാതിയില്‍ പറഞ്ഞു.

മുസ്ലീം സഹോദരങ്ങളെ എന്ന് സമൂഹത്തിന്റെ ഒരു വിഭാഗത്തെ മാത്രം അഭിസംബോധന ചെയ്ത് സമൂഹത്തില്‍ മതപരമായ വിഭജനവും വര്‍ഗീയതയും ഉയര്‍ത്താനുള്ള ശ്രമമാണ് നടന്നത്. രണ്ട് വ്യക്തികള്‍ തമ്മില്‍ നടന്ന സംഘര്‍ഷത്തെ ഒരു വിഭാഗത്തിന് നേരെയുള്ള ആക്രമണമായി ചിത്രീകരിച്ചു മാതാചാരത്തെ അപമാനിച്ചു എന്ന തരത്തില്‍ വക്രീകരണമുണ്ടായി. ഇത് ഇന്ത്യന്‍ ശിക്ഷാ നിയമം 153 എ പ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണെന്ന് ആരോപിച്ചാണ് പരാതി.

153 എ പ്രകാരമുള്ള കുറ്റകൃത്യത്തിന് 3 വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്നതാണ്. ചര്‍ച്ചയുടെ ദൃശ്യങ്ങള്‍ ഉള്‍പ്പെടുന്ന സിഡി സഹിതമാണ് പരാതി. പരാതി സ്വീകരിച്ച പൊലീസ് ആര്‍ ബിജുവിന്റെ മൊഴിയെടുത്തു

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *