വയോജനങ്ങൾക്കായി ആശ്രയ കേന്ദ്രം തുറന്നു

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് കച്ചേരിപ്പാറയിൽ വയോജനങ്ങൾക്കായി ആശ്രയ കേന്ദ്രം തുറന്നു. തൊഴിൽ എക്സൈസ് വകുപ്പ് മന്ത്രി ടി.പി.രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വയോജനങ്ങളുടെ സംരക്ഷണാർത്ഥമാണ് കേന്ദ്രം നിർമ്മിച്ചത്. കെ.ദാസൻ എം.എൽ.എ.മുഖ്യതിഥിയായി. ബാബു പറശ്ശേരി അധ്യക്ഷനായി. ചടങ്ങിൽ മുതിർന്ന പൗരനും കഥകളി ആചാര്യനുമായ ഗുരു ചേമഞ്ചേരി, ആശ്രയ കേന്ദ്രത്തിൽ കിണറിനായി സ്ഥലം വിട്ടുനൽകിയ നാരായണൻ കാപ്പിരിക്കാട്ടിൽ എന്നിവരെ ആദരിച്ചു.
പഞ്ചായത്ത് പ്രസിഡണ്ട് കൂമുള്ളി കരുണാകരൻ, പി.വിശ്വൻ, കെ.എം. ശോഭ, സുജാത മനക്കൽ, ശാലിനി ബാലകൃഷ്ണൻ, എ.കെ.ബാലൻ, അഹമ്മദ് പുന്നക്കൽ, ഗീതാകാരോൽ, പുഷ്പ കുറുവന്നാരി, ഉണ്ണികൃഷ്ണൻ ചേലിയ, കെ.ജി.സന്ദീപ് തുങ്ങിയവർ സംബന്ധിച്ചു.

