വയോജന സംഗമം സംഘടിപ്പിച്ചു

കൊയിലാണ്ടി: സംസ്ഥാന തലത്തില്‍ കുടുംബശ്രീ നടപ്പിലാക്കുന്ന റിലേഷന്‍ഷിപ്പ് കേരള പദ്ധതിയുടെ ഭാഗമായി കൊയിലാണ്ടി നഗരസഭ കുടുംബശ്രീ വയോജന സംഗമം സംഘടിപ്പിച്ചു. ജീവിത സായാഹ്നത്തില്‍ ഒറ്റപ്പെടലിന്റെ പ്രയാസം അനുഭവിക്കുന്ന വയോജനങ്ങള്‍ക്കായി അയല്‍ക്കൂട്ട രൂപീകരണം, വിവിധ സാമൂഹിക ക്ഷേമ പദ്ധതികളുമായി അവരെ ബന്ധിപ്പിക്കല്‍ തുടങ്ങിയവയാണ് വയോജന സംഗമത്തിന്റെ ലക്ഷ്യം.
നഗരസഭ ചെയര്മാന് അഡ്വ. കെ.സത്യന് സംഗമം ഉദ്ഘാടനം ചെയ്തു. സ്ഥിരംസമിതി ചെയര്മാന് വി.കെ.അജിത അധ്യക്ഷ വഹിച്ചു. നഗരസഭാംഗങ്ങളായ എം.സുരേന്ദ്രന്, പി.പി.കനക, വി.കെ.രേഖ, കെ.ടി.സുമ, കെ.ലത, കുടുംബശ്രീ മെമ്പര്‍ സെക്രട്ടറി കെ.എം.പ്രസാദ്, റീതള്‍, കെ.രാമന്, സി.ഡി.എസ്. അധ്യക്ഷന്മാരായ എം.പി.ഇന്ദുലേഖ, യു.കെ.റീജ എന്നിവര്‍ സംസാരിച്ചു.

