വയനാട്ടില്‍ ചന്ദനം കടത്താന്‍ ശ്രമിച്ച മൂന്നു പേരെ വനം വകുപ്പ് കസ്റ്റഡിയിലെടുത്തു

വയനാട്: വയനാട്ടില്‍ ചന്ദനം കടത്താന്‍ ശ്രമിച്ച മൂന്നു പേരെ വനം വകുപ്പ് ഫ്ളൈയിംഗ് സ്ക്വാഡ് കസ്റ്റഡിയിലെടുത്തു. ഇവരില്‍ നിന്ന് 26 കിലോ ചന്ദനത്തടിയും പിടികൂടി. ഇവര്‍ സഞ്ചരിച്ച ഓട്ടോറിക്ഷയും ഇരുചക്ര വാഹനവും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ബത്തേരിക്കടുത്ത് മന്ദംകൊല്ലിയില്‍ വച്ചാണ് ഇവരെ പിടികൂടിയത്. ബത്തേരി തോട്ടാമൂല, നെന്മേനിക്കുന്ന് പ്രദേശങ്ങളിലുള്ളവരാണ് പിടിയിലായവര്‍.
