വനിതാ സംഗമം സംഘടിപ്പിച്ചു

കൊയിലാണ്ടി: ഏപ്രിൽ 21, 22, 23, തിയ്യതികളിൽ കൊയിലാണ്ടിയിൽ നടക്കുന്ന ഭാരതീയ മൽസ്യ പ്രവർത്തക സംഘത്തിന്റെ സംസ്ഥാന സമ്മേനത്തിന്റെ ഭാഗമായി തിരദേശത്തെ വിവിധ മേഖലകളിലെ വനിതാ മൽസ്യ തൊഴിലാളികളുടെ സംഗമം സംഘടിപ്പിച്ചു. സംസ്ഥാന വൈസ്
പ്രസിഡന്റ് എൻ.പി. രാധാകൃഷ്ണൻ ഉൽഘാടനം ചെയ്തു. മുഴുവൻ മൽസ്യതൊഴിലാളി കുടുംബങ്ങളെയും ബി.പി.എൽ. ലിസ്റ്റിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു. കെ. രജിനേഷ് ബാബു, സി.വി. അനീഷ്, പി.പി. സദാനന്ദൻ തുടങ്ങിയവർ സംസാരിച്ചു.
