KOYILANDY DIARY.COM

The Perfect News Portal

വനിതകൾക്ക് സ്വയം തൊഴിൽ പരിശീലനം നൽകുന്നു

കോഴിക്കോട്: വനിതകൾക്ക് പുനരധിവാസ പദ്ധതി പ്രകാരം സ്വയം തൊഴിൽ പരിശീലനം നൽകുന്നതിനും തൊഴിൽ യൂണിറ്റുകൾ ഒരുക്കി നൽകുന്നതിനും സാമൂഹ്യ നീതി വകുപ്പ് പദ്ധതി നടപ്പിലാക്കുന്നു. ടൈലറിംഗ്, ഗാർമെന്റ് മെയ്ക്കിംഗ്, ഫാഷൻ ടെക്‌നോളജി, ഹോം നഴ്‌സിംഗ് ആൻഡ് ലാബ് ട്രെയിനിംഗ്, സോപ്പ് ആൻഡ് ഡിറ്റർജന്റ് മെയ്ക്കിംഗ് എന്നീ മേഖലകളിൽ കോഴിക്കോട് സ്‌കിൽ ഡെവലപ്‌മെന്റ് വഴി പരിശീലനം നൽകി സ്വയം തൊഴിൽ യൂണിറ്റുകൾ സ്ഥാപിച്ച് വനിതകളെ സ്വയം പര്യാപ്തരാക്കുന്നതിനുള്ള പരിശീലന പരിപാടികളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു.

പരിശീലന കാലത്ത് സ്റ്റൈപ്പെൻഡ് അനുവദിക്കും. രണ്ട് ലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനം ഉള്ള ഗാർഹിക പീഡനത്തിന് ഇരയായവരും , വിവാഹ മോചിതർ, വിധവകൾ എന്നീ വിഭാഗത്തിൽപ്പെട്ടവരുമായ വനിതകൾക്ക് അപേക്ഷിക്കാം. വിശദ വിവരങ്ങൾക്ക് കോഴിക്കോട് സിവിൽ സ്റ്റേഷനിൽ ‘ബി’ ബ്ലോക്കിൽ മൂന്നാം നിലയിൽ പ്രവർത്തിക്കുന്ന വിമൻ പ്രൊട്ടക്ഷൻ ഓഫീസുമായോ സ്‌കിൽ ഡെവലപ്‌മെന്റ് സെന്ററുമായോ ബന്ധപ്പെടുക.
ഫോൺ : 0495 2370026,8891370026 (സ്‌കിൽ ഡെവലപ്‌മെന്റ് സെന്റർ, കോഴിക്കോട്, 0495 2371343 (വിമൻ പ്രൊട്ടക്ഷൻ ഓഫീസ്, കോഴിക്കോട്)

Share news

Leave a Reply

Your email address will not be published. Required fields are marked *