വന മഹോത്സവത്തിന് സമാപനം

തിക്കോടി: കേരള വനം-വന്യജീവി വകുപ്പ് നടത്തിവന്ന വന മഹോത്സവത്തിന്റെ ജില്ലാതല സമാപനം പയ്യോളി ഹൈസ്കൂളിൽ ഫോറസ്റ്റ് അസിസ്റ്റന്റ് കൺസർവേറ്റർ എം. ജോഷിൽ ഉദ്ഘാടനം ചെയ്തു. കേരള വനം-വന്യജീവി വകുപ്പ് സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ നടപ്പാക്കുന്ന വിദ്യാവനം പദ്ധതിയിൽ ഉൾപ്പെടുന്ന ജില്ലയിലെ ആദ്യ വിദ്യാലയമാണിത്.

ദേശീയപാതയോടുചേർന്ന് അഞ്ചുസെന്റ് സ്ഥലത്ത് ഒരുക്കിയ വിദ്യാവനത്തിൽ തൈകൾ നട്ടു. ഫോറസ്റ്റ് ക്ലബ്ബ് അംഗങ്ങൾക്ക് ഫലവൃക്ഷത്തൈ വിതരണവും നടത്തി. ചടങ്ങിൽ പി.ടി.എ പ്രസിഡന്റ് ബിജു കളത്തിൽ അധ്യക്ഷനായി. ഹെഡ് മാസ്റ്റർ ബിനോയ് കുമാർ, ഹയർസെക്കൻഡറി പ്രിൻസിപ്പൽ കെ. പ്രദീപൻ, പ്രജിഷ, ഫോറസ്റ്റ് ക്ലബ്ബ് കോ-ഓർഡിനേറ്റർ കെ. സ്മിത എന്നിവർ സംസാരിച്ചു.


