വധശിക്ഷ റദ്ദാക്കിയതറിഞ്ഞ് കരച്ചിലടക്കാനാകാതെ സൗമ്യയുടെ അമ്മ

പാലക്കാട്: ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയതറിഞ്ഞ് കരച്ചിലടക്കാനാകാതെ സൗമ്യയുടെ അമ്മ സുമതി. നെഞ്ചുപൊട്ടിപ്പോകുന്ന വിധിയാണ് സുപ്രീം കോടതിയുടേതെന്ന് സൗമ്യയുടെ അമ്മ പ്രതികരിച്ചു. കേസ് പരാജയപ്പെട്ടതില്‍ അഭിഭാഷകരുടെ പിഴവുണ്ട്. സര്‍ക്കാരിന്റെ ഇടപെടലിലും വീഴ്ച സംഭവിച്ചുവെന്നും അമ്മ കുറ്റപ്പെടുത്തി.
മകള്‍ക്ക് നീതി കിട്ടാനുള്ള പോരാട്ടം തുടരുമെന്നും സുമതി കൂട്ടിച്ചേര്‍ത്തു. ഒന്നുമറിയാത്ത വക്കീലിനെ കൊണ്ടുനിര്‍ത്തി കേസ് കുഴച്ചുമറിച്ചു. അഭിഭാഷകരുടെ പിഴവു പരിഹരിക്കത്തക്ക നടപടിയുണ്ടാകണമെന്നും അമ്മ വ്യക്തമാക്കി. വധശിക്ഷ ഒഴിവാക്കണമെന്ന ഗോവിന്ദച്ചാമിയുടെ അപ്പീല്‍ സുപ്രീം കോടതി അംഗീകരിച്ചു വിധി പുറപ്പെടുവിച്ചിരുന്നു.

