KOYILANDY DIARY.COM

The Perfect News Portal

വടക്കന്‍ പാട്ട് സെമിനാര്‍ ഉദ്ഘാടനം ചെയ്തു

വടകര : വടക്കന്‍ പാട്ടുകള്‍ സംരക്ഷിക്കാനും ജനകീയവത്കരിക്കാനും കാര്യക്ഷമമായ ഇടപെടലുകള്‍ ഉണ്ടാവണമെന്ന് കല്ലേരിയില്‍ നടന്ന വടക്കന്‍ പാട്ട് സെമിനാര്‍ അഭിപ്രായപ്പെട്ടു. സെമിനാര്‍ ഡോ രാഘവന്‍ പയ്യനാട് ഉദ്ഘാടനം ചെയ്തു. ഇ പി രാജഗോപാലന്‍ മോഡറേറ്ററായിരുന്നു. ഡോ പി പവിത്രന്‍, കെ വി സജയന്‍, ഡോ കെ എം ഭരതന്‍, ഡോ പി രഞ്ജിത്ത് എന്നിവര്‍ വിഷയാതരണം നടത്തി. കെ ടി ദിനേസന്‍ സ്വാഗതം പറഞ്ഞു.

പതിനഞ്ചോളം വടക്കന്‍ പാട്ട് കലാകാരന്മാരെ പത്മശ്രീ മീനാക്ഷി ഗുരുക്കള്‍ പൊന്നാടയണിയിച്ച്‌ ആദരിച്ചു. എം സി അപ്പുണ്ണി നമ്ബ്യാര്‍ രചിച്ച വടക്കന്‍ പാട്ടുകള്‍ എന്ന പുസ്തകത്തിന്റെ പ്രകാശനം കഥാകൃത്ത് വൈശാഖന്‍ എം കെ പണിക്കോട്ടിക്ക് നല്‍കി നിര്‍വഹിച്ചു.

പ്രൊഫ കെ പി മോഹനന്‍ അധ്യക്ഷത വഹിച്ചു. വി ആര്‍ സുധീഷ്, ബി കെ തെരുവോത്ത്, കടമേരി ബാലകൃഷ്ണന്‍, വി കരുണന്‍ ഗുരുക്കള്‍, മദനന്‍, ടി രാജന്‍, ശിവദാസ് പുറമേരി, ലത്തീഫ് മെഹ്ഫില്‍, വി ടി ബാലന്‍, പി ഹരീന്ദ്രനാഥ് എന്നിവര്‍ സംസാരിച്ചു.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *