വടകരയില്‍ സഞ്ചരിക്കുന്ന ചിത്രശാല പ്രദര്‍ശനം തുടങ്ങി

വടകര: കേരള ലളിതകലാ അക്കാദമിയുടെ സഞ്ചരിക്കുന്ന ചിത്രശാല ചോമ്പാല ആര്‍ട്ട് ഗാലറിയില്‍ പ്രദര്‍ശനം തുടങ്ങി. ചിത്രകലയെ ജനകീയമാക്കുക എന്ന ലക്ഷ്യത്തോടെയാണ് മൂന്നു ദിവസത്തെ പ്രദര്‍ശനം. സി.കെ.നാണു എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോട്ടയില്‍ രാധാകൃഷ്ണന് അധ്യക്ഷത വഹിച്ചു.
അഴിയൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഇ.ടി. അയൂബ്, ബ്ലോക്ക് പഞ്ചായത്ത് മെമ്ബര്‍മാരായ കെ.പങ്കജാക്ഷി, ബേബി ബാലമ്ബ്രത്ത്, കെ.കുമാരന്, പ്രമോദ് അഴിയൂര്‍, ആയിഷ എന്നിവര്‍ സംസാരിച്ചു.
