വടകരയില്‍ പനിബാധിച്ച് ഗര്‍ഭിണി മരിച്ചു

കോഴിക്കോട്: സംസ്ഥാനത്ത് ഒരു പനി മരണംകൂടി റിപ്പോര്‍ട്ട് ചെയ്തു. കോഴിക്കോട് വടകരയില്‍ എച്ച് വണ്‍ എന്‍ വണ്‍ ബാധിച്ചാണ് ഗര്‍ഭിണിയായ യുവതി മരിച്ചത്. മടപ്പിള്ളി പൂത്രം കുനിയില്‍ നിഷയാണ് മരിച്ചത്. 34 വയസ്സായിരുന്നു. ഒരാഴ്ചയായി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു.
ജില്ലയില്‍ ഡെങ്കിപ്പനിയും വര്‍ദ്ധിച്ചുവരികയാണ്. ഇവിടെ 16 പേരാണ് പനി ബാധിച്ച് മരിച്ചത്. ഇതില്‍ ഏഴുപേരും ഡെങ്കിപ്പനി ബാധിച്ചാണ് മരിച്ചത്. കഴിഞ്ഞ ദിവസം തലസ്ഥാനത്ത് പനിയെത്തുടര്‍ന്ന് രണ്ടുപേര്‍ മരിച്ചിരുന്നു.

പകര്‍ച്ചപനിയെ തുടര്‍ന്ന് ആയിരക്കണക്കിന് പേരാണ് ആരോഗ്യ കേന്ദ്രങ്ങളില്‍ ചികിത്സ തേടിയെത്തുന്നത്. ഇതേത്തുടര്‍ന്ന് പകര്‍ച്ചവ്യാധി നിയന്ത്രണസെല്‍ പ്രവര്‍ത്തനം ആരംഭിച്ചു.

