വടകര റെയില്‍വേ സ്റ്റേഷനില്‍ നിര്‍മിച്ച ലിഫ്റ്റുകള്‍ പ്രവര്‍ത്തനസജ്ജമായി.: ഉദ്ഘാടനം 16-ന്
 
        വടകര: വടകര റെയില്‍വേ സ്റ്റേഷനില്‍ യാത്രക്കാരുടെ സൗകര്യത്തിനായി നിര്‍മിച്ച ലിഫ്റ്റുകള്‍ പ്രവര്‍ത്തനസജ്ജമായി. ഉദ്ഘാടനം 16-ന് 11.30-ന് മുല്ലപ്പള്ളി രാമചന്ദ്രന് എം.പി. നിര്‍വഹിക്കും. എം.പി. ഫണ്ടില്‍നിന്നുള്ള 1.30 കോടി രൂപ ചെലവഴിച്ച് നിര്‍മിക്കുന്ന എസ്കലേറ്ററിന്റെ പ്രവൃത്തി ഉദ്ഘാടനവും അന്നുതന്നെ നടക്കും.
76.22 ലക്ഷം രൂപ ചെലവഴിച്ചാണ് വടകര സ്റ്റേഷനില്‍ ലിഫ്റ്റ് നിര്‍മിച്ചത്. റെയില്‍വേയുടെ ഫണ്ടാണിത്. ഒന്നും രണ്ടും പ്ലാറ്റ്ഫോമുകളില്‍ ലിഫ്റ്റുണ്ട്. ലിഫ്റ്റുകളുടെ ഇലക്ട്രിക്കല്‍ പ്രവൃത്തികള്‍ക്കായി 38 ലക്ഷം രൂപയും എന്‍ജിനീയറിങ് പ്രവൃത്തികള്‍ക്കായി 38.22 ലക്ഷം രൂപയും ചെലവഴിച്ചു. വടകര സ്റ്റേഷനില്‍ മൂന്നാമത്തെ പ്ലാറ്റ്ഫോം അനുവദിച്ചതിനുപിന്നാലെയാണ് ലിഫ്റ്റും സ്ഥാപിച്ചത്. എസ്കലേറ്ററും വരുന്നതോടെ സ്റ്റേഷന്റെ മുഖച്ഛായതന്നെ മാറുമെന്നാണ് പ്രതീക്ഷ.

സ്റ്റേഷനില്‍ നിര്‍മിച്ച വിശ്രമമുറികളുടെ ഉദ്ഘാടനവും അന്ന് നടക്കും. പാലക്കാട് റെയില്‍വേ ഡിവിഷന് മാനേജര്‍ നരേഷ് ലാല്‍വാനി, സി.കെ. നാണു എം.എല്‍.എ., നഗരസഭാ ചെയര്മാന് കെ. ശ്രീധരന് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.



 
                        

 
                 
                