KOYILANDY DIARY.COM

The Perfect News Portal

വടകര മാർക്കറ്റ് റോഡിലെ ഗതാഗത പ്രശ്‌നത്തിന് പരിഹാരമായി

വടകര > മാർക്കറ്റ് റോഡിലെ ഗതാഗതപ്രശ്‌നത്തിന് പരിഹാരം കാണാൻ ട്രാഫിക് പൊലിസ് സ്റ്റേഷനിൽ വിളിച്ചുചേർത്ത യോഗത്തിൽ തീരുമാനമായി . മാർക്കറ്റ് റോഡിൽ അനധികൃതമായി നിർത്തിയിടുന്ന വാഹനങ്ങൾക്കെതിരെ കർശന നടപടിയെടുക്കും. കേരളക്വയർ റോഡ് പൂർണമായും വൺവേ ആയിരിക്കും. ചരക്കു ലോറികൾ ഇടവിട്ട ദിവസങ്ങളിലായി റോഡിന്റെ ഓരോ വശത്തായി മാത്രം നിർത്തിയിടണം. അതിനായി നിശ്ചിതസ്ഥാനം മാർക്ക് ചെയ്യാനും തീരുമാനിച്ചു.

സ്വകാര്യ വാഹനങ്ങൾ ഈ ഭാഗത്ത് നിർത്താൻ ഡ്രൈവർ സീറ്റിലുണ്ടെങ്കിൽ മാത്രം അനുവദിക്കുമെന്ന് ട്രാഫിക് പൊലിസ് വ്യക്തമാക്കി. മർച്ചന്റ്‌സ് അസോസിയേഷൻ, ഹെഡ്‌ലോഡ് വർക്കേഴ്‌സ് യൂനിയൻ, ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ, സംയുക്ത ഓട്ടോറിക്ഷാ തൊഴിലാളി യൂണിയൻ എന്നിവയുടെ പ്രതിനിധികൾ ട്രാഫിക്ക് എസ്‌ഐവിളിച്ചുചേർത്ത യോഗത്തിൽ പങ്കെടുത്തു.

Share news