ലോയേഴ്സ് യൂണിയന് നേതൃത്വത്തില്‍ അഭിഭാഷകര്‍ ജില്ലാ കോടതി വളപ്പില്‍ പ്രകടനം നടത്തി

കോഴിക്കോട് > ഓള് ഇന്ത്യ ലോയേഴ്സ് യൂണിയന് അഖിലേന്ത്യാ പ്രസിഡന്റ് അഡ്വ. വികാസ് രഞ്ജന്‍ ഭട്ടാചാര്യയെ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആക്രമിച്ചതില്‍ പ്രതിഷേധിച്ച് ലോയേഴ്സ് യൂണിയന് നേതൃത്വത്തില്‍ അഭിഭാഷകര്‍ ജില്ലാ കോടതി വളപ്പില്‍ പ്രകടനം നടത്തി. പ്രതിഷേധ കൂട്ടായ്മ യൂണിയന് സംസ്ഥാന ജോയിന്റ് സെക്രട്ടറി അഡ്വ. കെ ജയരാജന് ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്ര
സിഡന്റ് അഡ്വ. കെ പി അശോക് കുമാര്‍ അധ്യക്ഷനായി. അഡ്വ. എടത്തൊടി രാധാകൃഷ്ണന്, അഡ്വ. എം ജയദീപ് എന്നിവര്‍ സംസാരിച്ചു.
