ലോഗോ പ്രകാശനം ചെയ്തു

കൊയിലാണ്ടി: ഒരു ഗ്രാമത്തിന്റെ സമഗ്ര വികസനത്തിനായി പ്രകാശപൂരമായി 95 വർഷങ്ങൾ പിന്നിടുന്ന ചേമഞ്ചേരി കൊളക്കാട് യൂ പി സ്കൂൻ്റെ ആഘോഷ പരിപാടികളുടെ ലോഗോ കവിയും ചിത്രകാരനുമായ എം. വി. എസ്സ് പൂക്കാട് പ്രകാശനം ചെയ്തു.
പ്രധാനാധ്യാപിക വി ശൈലജ ലോഗോ ഏറ്റുവാങ്ങി ആർട്ടിസ്റ്റ് സൂരേഷ് ഉണ്ണി ആണ് ലോഗോ രൂപകല്പന ചെയ്തത് പ്രകാശന ചടങ്ങിൽ ആഘോഷ കമ്മറ്റി ചെയർമാൻ യു. കെ രാഘവൻ, പി. ടി. എ പ്രസിഡണ്ട് കെ. ബിജു, വാർഡ് മെമ്പർ ഷബീർ ഇളവനക്കണ്ടി, കെ. ശ്രീനാഥ്, എൻ. കെ. ഉണ്ണി പറമ്പിൽ, സുരേഷ്ബാബു, ശശി കോട്ട്, സുരേഷ് ഉണ്ണി, കെ. കെ. ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു.
മാർച്ച് 31ന് അവസാനിക്കുന്ന പരിപാടിയുടെ മുന്നോടിയായി ചിത്ര സായാഹ്നം, കാവ്യ സായാഹ്നം, കൗതുക സായാഹ്നം, വിജ്ഞാന സായാഹ്നം, സംഗമ സായാഹ്നം എന്നിവ പ്രതിമാസ പരിപാടികൾ ആയി നടക്കും.
