KOYILANDY DIARY.COM

The Perfect News Portal

ലീലയുടെ ഓണ്‍ലൈന്‍ റിലീസിംഗിനെ പരിചയപ്പെടുത്തി പ്രിഥ്വീരാജ്

രഞ്ജിത്ത് സംവിധാനം ചെയ്ത ചിത്രം ലീലയുടെ ഓണ്‍ലൈന്‍ റിലീസിംഗിനെ പരിചയപ്പെടുത്തി പ്രിഥ്വീരാജ്.ഈ മാസം 29ന് ലീല തീയേറ്ററുകളിലേക്ക് എത്താനിരിക്കെ സിനിമ ഓണ്‍ലൈനിലും റിലീസ് ചെയ്യുന്നതിനെ പരിചയപ്പെടുത്തിക്കൊണ്ടുള്ള വീഡിയോ പൃഥ്വീരാജ് തന്നെയാണ് ഔദ്യോഗിക ഫെയ്സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തത്. നാട്ടില്‍ സിനിമ റിലീസ് ചെയ്യുന്ന ദിവസം തന്നെ രാജ്യത്തിന്റെ ഏതു ഭാഗത്തുള്ളവര്‍ക്കും സിനിമ ഓണ്‍ലൈനായി ബുക്ക് ചെയ്ത് കാണാം എന്നു പറഞ്ഞുകൊണ്ടാണ് പൃഥ്വീരാജ് വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നത്. സിനിമ എങ്ങനെ കാണാം എന്നും അതിന്റെ മറ്റ് സാങ്കേതിക വശങ്ങളുമാണ് വീഡിയോയിലൂടെ പൃഥ്വിരാജ് പങ്കുവെയ്ക്കുന്നത്.

ബിജുമേനോനാണ് സിനിമയില്‍ നായകനായി എത്തുന്നത്. പാര്‍വതി നമ്ബ്യാരാണ് നായിക. വിജയരാഘവന്‍, സുരേഷ് കൃഷ്ണ, ഇന്ദ്രന്‍സ്, സുധീര്‍ കരമന, ജഗദീഷ് എന്നിവരാണ് സിനിമയിലെ കഥാപാത്രങ്ങളാകുന്നത്. ബിജിബാലാണ് സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്.

Share news