ലഹരി വിരുദ്ധ ദിനം ആചരിച്ചു

കൊയിലാണ്ടി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി മേഖല യൂണിറ്റിനെ ആഭിമുഖ്യത്തിൽ കൊയിലാണ്ടി ടൗണിൽ ലഹരി വിരുദ്ധ ദിനം ആചരിച്ചു. കമ്മിറ്റി അംഗങ്ങൾ ലഹരിവിരുദ്ധ റാലി നടത്തി. തുടർന്ന് യോഗം നഗരസഭാ കൗൺസിലർ വി.പി. ഇബ്രാഹിം കുട്ടി ഉദ്ഘാടനം ചെയ്തു. ഏകോപന സമിതി പ്രസിഡണ്ട് കെ എം രാജീവൻ അധ്യക്ഷത വഹിച്ചു.
നിയോജക മണ്ഡലം പ്രസിഡണ്ട് മണിയോത്ത് മൂസ, സംസ്ഥാന വനിതാ വിംഗ് പ്രസിഡൻറ് സൗമിനി മോഹൻദാസ്, ശശീന്ദ്രൻ, ജലീൽ മൂസ, റിയാസ് അബൂബക്കർ, അബ്ദുൽ സലാം, ബഷീർ ഗിരീഷ്, ഉഷ മനോജ്, ശശികല, മുജീബ്, സന്തോഷ്, ഫാറൂഖ് എന്നിവർ സംസാരിച്ചു. ചടങ്ങിൽ ജനറൽ സെക്രട്ടറി ടി പി ഇസ്മായിൽ സ്വാഗതം പറഞ്ഞു.

