KOYILANDY DIARY.COM

The Perfect News Portal

റിലീസുകളുടെ പെരുമഴയായി അഞ്ച് ചിത്രങ്ങൾ തീയേറ്ററില്‍ എത്തുന്നു

ഈ വെള്ളിയാഴ്ച റിലീസുകളുടെ പെരുമഴയായി അഞ്ച് ചിത്രങ്ങളാണ് തീയേറ്ററില്‍ എത്തുന്നത്. ബിജു മേനോനെ നായകനാക്കി വി.കെ.പ്രകാശ് ഒരുക്കുന്ന മരുഭൂമിയിലെ ആനയും,സുരാജ് വെഞ്ഞാറമ്മൂടിന് മികച്ച നടനുള്ള ദേശീയ പുരസ്കാരം നേടിക്കൊടുത്ത പേരറിയാത്തവര്‍ എന്ന ചിത്രവും, രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്യുന്ന പ്രേതം, നവാഗതനായ സജിത്ത് യാഹിയ സംവിധാനം ചെയ്യുന്ന ഇടി, ഇവക്ക് പുറമെ ഒരു ബോളിവുഡ് ചിത്രം കൂടി ഇതിനൊപ്പംഎത്തുന്നുണ്ട്. ഹൃത്വിക് റോഷന്റെ പുതിയ ചിത്രം മോഹന്‍ജദാരോയും മലയാള ചിത്രങ്ങള്‍ക്കൊപ്പം വെള്ളിയാഴ്ച തീയേറ്ററുകളില്‍ എത്തും.

 

Share news