റവന്യൂ ജീവനക്കാരുടെ ന്യായമായ ആവശ്യങ്ങൾ അംഗീകരിക്കുക: എൻ.പി. ബാലകൃഷ്ണൻ
കൊയിലാണ്ടി: റവന്യൂ വകുപ്പിനോട് കേരള സർക്കാർ കാണിക്കുന്ന അവഗണന അവസാനിപ്പിക്കണമെന്നും ജീവനക്കാരുടെ ന്യായമായ അവകാശങ്ങൾ സർക്കാർ സംരക്ഷിക്കണമെന്നും കേരള എൻ ജി ഒ അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എൻ.പി. ബാലകൃഷ്ണൻ ആവശ്യപ്പെട്ടു. വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് എൻ ജി ഒ അസോസിയേഷൻ കൊയിലാണ്ടി താലൂക്ക് തലത്തിൽ സംഘടിപ്പിച്ച ഉപവാസ സമരം ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡന്റ് കെ. പ്രദീപൻ, എം. ടി. മധു, ബിനു കോറോത്ത്, സി. കെ. സതീശൻ, വി. പ്രതീഷ്, സുരേഷ് ബാബു. പി, ഷാജീവ് കുമാർ എം, ടി.പി. ഗോപാലൻ, പ്രദീപ് സായ് വേൽ, ഷിബു. കെ എന്നിവർ സംസാരിച്ചു.

