KOYILANDY DIARY.COM

The Perfect News Portal

രാഷ്ട്രപതിയുടെ പൊലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു

ദില്ലി: രാഷ്ട്രപതിയുടെ പൊലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു. ഡിഐജി കെ.ജി. സൈമണിന് വിശിഷ്ട സേവനത്തിനുള്ള പൊലീസ് മെഡലും ഡിവൈഎസ്പിമാരായ രാജു പി കെ, ജയപ്രസാദ് എന്നിവര്‍ക്ക് സ്തുത്യര്‍ഹ സേവനംത്തിനുള്ള മെഡലും ലഭിച്ചു. അസിസ്റ്റന്‍റ് കമാന്‍റര്‍മാരായ ജോസഫ് റസ്സന്‍ ഡിക്രൂസ്, ആര്‍ ബാലന്‍, എ എസ് ഐമാരായ നസറുദ്ദീന്‍ മുഹമ്മദ് ജമാല്‍, യശോധരന്‍, സാബു എന്നിവര്‍ക്ക് രാഷ്ട്രപതിയുടെ പൊലീസ് മെഡും ലഭിച്ചു.

ഫയര്‍ഫോഴ്സിലെ മൂന്നു ഉദ്യോഗസ്ഥര്‍ രാഷ്ട്രപതിയുടെ മെഡല്‍ നേടി. സ്റ്റേഷന്‍ ഓഫീസര്‍ സോമന്‍, ഗ്രേഡ് അസിസ്റ്റന്‍റ് പ്രദീപ് കുമാര്‍ , ഗ്രേഡ് എ എസ് ടി ഒ ഷാജിമോന്‍ എന്നിവര്‍ക്കാണ് മെഡല്‍ ലഭിച്ചത്.

Share news

Leave a Reply

Your email address will not be published. Required fields are marked *