രാഷ്ട്രപതിയായി ദ്രൗപതി മുർമു വിജയിച്ചതിൽ ബി.ജെ.പി മധുരം വിതരണം ചെയ്തു

കൊയിലാണ്ടി: ഭാരതത്തിന്റെ പതിനഞ്ചാമത് രാഷ്ട്രപതിയായി ദ്രൗപതി മുർമു വിജയിച്ചതിൽ ആഹ്ലാദം പ്രകടിപ്പിച്ച് കൊയിലാണ്ടി ടൗണിൽ ബി.ജെ.പി പ്രവർത്തകർ മധുര പലഹാരം വിതരണം ചെയ്തു. ഗോത്ര വിഭാഗത്തിൽ നിന്നുള്ള ആദ്യത്തെ രാഷ്ട്രപ്രതിയാണ് ദ്രൗപതി മുർമു. ഇന്ത്യയുടെ രണ്ടാമത്തെ വനിത രാഷ്ട്രപതി കൂടിയായ മുർമുവിന്റെ വിജയം പാർശ്വവത്കരിക്കപ്പെട്ട ജനസമൂഹത്തിൽ നിന്നാണ്.

ആഘോഷ പരിപാടികൾക്ക് ബി.ജെ.പി കോഴിക്കോട് ജില്ല ട്രഷറർ വി.കെ ജയൻ, സ്റ്റേറ്റ് കൗൺസിൽ മെമ്പർ വായനാരി വിനോദ്, കൊയിലാണ്ടി മണ്ഡലം പ്രസിഡണ്ട് എസ്സ്. ആർ ജയ്കിഷ്, ജനറൽ സെക്രട്ടറി കെ. വി സുരേഷ്, ഒ. മാധവൻ , ടി.പി. പ്രീജിത്ത് ട, വിനോദ് കാപ്പാട്, രവി വല്ലത്ത്, കെ.പി.എൽ. മനോജ്, ജിതേഷ് കാപ്പാട് എന്നിവർ നേതൃത്വം നൽകി.


